Monday September 24th, 2018 - 4:05:pm
topbanner

വിശ്വാസത്തെ അതിന്റെ വഴിക്ക് വിടണമെന്ന് കെ.സി.വേണുഗോപാൽ എം.പി

NewsDesk
വിശ്വാസത്തെ അതിന്റെ വഴിക്ക് വിടണമെന്ന് കെ.സി.വേണുഗോപാൽ എം.പി

തളിപ്പറമ്പ്: വിശ്വാസത്തെ വിശ്വാസത്തിന്റെ വഴിക്ക് വിടണമെന്ന് മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാൽ എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി നിരീക്ഷണം പരാമർശിച്ചാണ് കെ.സി.വേണുഗോപാലിന്റെ അഭിപ്രായ പ്രകടനം.

ഓരോ ക്ഷേത്രത്തിലും അവിടുത്തെ വിശ്വാസത്തിന് അനുസരിച്ചുള്ള ആചാരങ്ങളാണ് ഉള്ളത്. നിയമപരമായി വിശ്വാസത്തെ മറികടക്കാൻ കഴിയുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്ഷേത്ര കലാ അക്കാദമിയുടെ പ്രഥമ അഫിലിയേറ്റ് തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന് കൈമാറുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യ കലകൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പാരമ്പര്യ കലകളും കലാകാരന്മാരും നമുക്ക് അന്യമാവുകയാണ്. ഇത്തരമൊരു പ്രവണത നല്ലതല്ലെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.

                               

English summary
Academy for temple arts afiyet taliparamba kathakali kendram inaugrated by KC Venugopal MP
topbanner

More News from this section

Subscribe by Email