Tuesday May 22nd, 2018 - 3:30:pm
topbanner

ബൈപ്പാസിലെ ടോള്‍ പിരിവ് ജനാധിപത്യ വിരുദ്ധം: ജി കൃഷ്ണപ്രസാദ്

fasila
ബൈപ്പാസിലെ ടോള്‍ പിരിവ് ജനാധിപത്യ വിരുദ്ധം: ജി കൃഷ്ണപ്രസാദ്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പിരിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി കൃഷ്ണപ്രസാദ് പറഞ്ഞു. ടോള്‍ പിരിവിനെതിരെ എ ഐ വൈ എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നതാണ്.

പൊതുപണം ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന ബൈപ്പാസിനുവേണ്ടി ടോള്‍ പിരിക്കുന്നത് കുത്തക കമ്പനികളെ സഹായിക്കാനാണ്. രാജ്യത്തെ പല ടോള്‍ പിരിവുകളും കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുവാന്‍ വേണ്ടിയുള്ളതാണ്. ഇത്തരം നീക്കങ്ങളില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ ഇസഹാക്ക് അധ്യക്ഷത വഹിച്ചു. കെ എസ് ജയന്‍ സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ജ്യോതിസ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ്, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍, സി പി ഐ മണ്ഡലം സെക്രട്ടറി വി എം ഹരിഹരന്‍, ആര്‍ സുരേഷ്, ആര്‍ അനില്‍കുമാര്‍, ഡി പി മധു, എ എം ഷിറാസ്, ജോഷി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: Alappuzha, bypass, toll, collection
English summary
Alappuzha bypass toll collection anti-democratic: G.Krishnaprasad

More News from this section

Subscribe by Email