topbanner
Friday January 19th, 2018 - 11:14:pm
topbanner

സ്വകാര്യ ബസ് മേഖല നാളെ നിശ്ചലമാകും

suvitha
സ്വകാര്യ ബസ് മേഖല നാളെ നിശ്ചലമാകും

കാസർകോട്: അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നാളെ നടത്തുന്ന സൂചനാസമരം വിജയിപ്പിക്കാന്‍ കാസറഗോഡ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സമരത്തില്‍ ബസ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍, കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എന്നീ സംഘടനകളും സഹകരിക്കും.

ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മുഹമ്മദ്കുഞ്ഞി പി.എ., വൈസ് പ്രസിഡന്റ് തിമ്മപ്പ ഭട്ട്, ജോയിന്റ് സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, കാസറഗോഡ് താലൂക്ക് പ്രസിഡന്റ് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് സി. രവി, സെക്രട്ടറി വി.എം. ശ്രീപതി, മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു.

English summary
tomorrow bus strike
topbanner topbanner

More News from this section

Subscribe by Email