Tuesday March 19th, 2019 - 1:31:am
topbanner
topbanner

ബസ്സിനുള്ളില്‍ സീറ്റുതര്‍ക്കം; തല അടിച്ചുപൊട്ടിച്ചു

akhila
ബസ്സിനുള്ളില്‍ സീറ്റുതര്‍ക്കം; തല അടിച്ചുപൊട്ടിച്ചു

തിരുവനന്തപുരം: ബസ്സിനുള്ളില്‍ യുവതിയുമായി സീറ്റുതര്‍ക്കം ഉണ്ടായതിനെതുടര്‍ന്ന് യാത്രക്കാരന്റെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസിലാണ് യുവതിയുമായി സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഭവം നടന്നത്.

വര്‍ക്കല പിച്ചകശേരിയില്‍ സുരേഷിനാണ് (38) പരുക്കേറ്റത്. ബസിലുണ്ടായ തര്‍ക്കത്തെപ്പറ്റി യുവതി ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു. ബസ് വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സുരേഷ് ബസില്‍ നിന്നിറങ്ങി.

അവിടെ കാത്തുനിന്ന യുവതിയുടെ ഭര്‍ത്താവ് ഇരുമ്പുകമ്പിയുപയോഗിച്ചു തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. പനവൂര്‍ വെള്ളാഞ്ചിറ നാസിം മന്‍സിലില്‍ നാസിമിനെ (26) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ സുരേഷിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Viral News

Read more topics: bus, passenger, attacked
English summary
bus passenger attacked for seat share issue
topbanner

More News from this section

Subscribe by Email