Tuesday August 20th, 2019 - 1:09:pm
topbanner
topbanner

കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം തകരാന്‍ കാരണം അശാസ്ത്രീയമായ നിര്‍മാണം

NewsDesk
കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം തകരാന്‍ കാരണം അശാസ്ത്രീയമായ നിര്‍മാണം

കല്‍പ്പറ്റ: അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് സംഭവം. ദേശീയപാതയരുകില്‍ കല്‍പ്പറ്റ ഗാരജിനു മുന്‍വശത്തായി കുത്തനെയുള്ള ചെരിവിലാണ് കെട്ടിടം നിര്‍മിച്ചു കൊണ്ടിരുന്നത്. പുലര്‍ച്ചെ ആദ്യം മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുന്നത് കണ്ട് ഗാരേജിലെ മെക്കാനിക് നോക്കിയപ്പോഴാണ് മണ്ണിടിഞ്ഞ് കെട്ടിടം ചെരിയുന്നത് കണ്ടത്.

അപകടകരമായ ചെരിവില്‍ അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും മതിയായ അടിത്തറ ഒരുക്കിയില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ചെരിവില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണെടുത്തത് മഴക്കാലം ആരംഭിച്ചതോടെ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് കാരണമാവുകയായിരുന്നു. അടിത്തറയിലെ മണ്ണ് ഇടിഞ്ഞ് കെട്ടിടം ചെരിഞ്ഞു കിടക്കുകയാണ്. അടിത്തറ പുറത്തുകാണാം.

കെട്ടിടം ഇടിഞ്ഞ് ഗാരേജിനു സമീപത്തുള്ള തോട് നികന്നു. ഇതോടെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. കെട്ടിടം തകര്‍ന്നതോടെ ഇതിനു തൊട്ടു മുമ്പിലുള്ള ദേശീയ പാതയും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. വലിയ ചരക്കു വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ദേശീയപാത ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ മുന്‍കരുതലായി പൊലിസ് താല്‍ക്കാലിക വേലി തീര്‍ത്തു. കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ ഹരിദാസ് എന്നയാളുടേതാണ് കെട്ടിടം.

'സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജന്‍'

English summary
building kalpatta near ksrtc bus stand
topbanner

More News from this section

Subscribe by Email