Tuesday March 19th, 2019 - 11:25:pm
topbanner
topbanner

മാര്‍ഗതടസം സൃഷ്ടിച്ച് തെങ്ങിന്‍ കുറ്റികള്‍: കുട്ടനാട്ടിലെ കായല്‍ യാത്ര ദുര്‍ഘടമാവുന്നു

suvitha
മാര്‍ഗതടസം സൃഷ്ടിച്ച് തെങ്ങിന്‍ കുറ്റികള്‍: കുട്ടനാട്ടിലെ കായല്‍ യാത്ര ദുര്‍ഘടമാവുന്നു

കുട്ടനാട്: വേമ്പനാട്ട് കായലിലെ തെങ്ങിന്‍കുറ്റികള്‍ ജലഗതാഗതത്തിന് തടസമാവുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കുറ്റികളും ബോട്ട്‌ജെട്ടിയോട് ചേര്‍ന്നുള്ള കുറ്റികളുമാണ് അപകടഭീഷണിയുയര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ബോട്ട്‌ജെട്ടികളിലെ പലതും ഒടിഞ്ഞ് വെള്ളത്തിന് താഴെ നില്‍ക്കുകയാണ്.

ഇതുമൂലം പല ജെട്ടികളിലും ബോട്ട് അടുക്കുന്നില്ല. യാത്രക്കാര്‍ പലതവണ അധികൃത വിവരമറിയിച്ചെങ്കിലും ഒരു നടപടിയുമല്ല. ജെട്ടിയില്‍ ബോട്ടടുക്കുന്നതിന് മറ്റുമാണ് കുറ്റികള്‍ വ്യാപകമായി സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് ഈ കുറ്റികള്‍ ബോട്ട് അടുക്കാതിരിക്കാന്‍ കാരണമാവുകയാണ്. കൂടാതെ ബോട്ട് ജെട്ടികളില്‍ തട്ടാതിരിക്കാന്‍ ഇടുന്ന ടയറുകളും ഇന്ന് പലടത്തുമില്ല. ഇതും തിരിച്ചടിയാണ്.

കായലില്‍ വ്യാപകമായി തെങ്ങിന്‍കുറ്റികള്‍ ഒഴുകി നടക്കുന്നുണ്ട്. നശിച്ച് കായലില്‍ വീഴുന്ന തെങ്ങുകള്‍ കൃത്യമായി മാറ്റാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്‌നം. ബോട്ടുചാലുകളില്‍ ഒഴിനടക്കുന്ന തെങ്ങിന്‍കുറ്റികള്‍ എത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നു. പലപ്പോഴും ബോട്ട്ജീവനക്കാരാണ് കുറ്റികള്‍ തള്ളിമാറ്റുന്നത്.

ഇതുമൂലം പല ബോട്ടുകളും നിത്യേന വൈകുന്ന സ്ഥിതിയുമുണ്ട്. ബോട്ടുകള്‍ ജെട്ടിയില്‍ അടുക്കാതായതോടെ കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. എന്നാല്‍ പഴകിയ കുറ്റികള്‍ മാറ്റേണ്ട ചുമതല ജലഗതാഗത വകുപ്പിനല്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ക്ക് മാത്രമല്ല മത്സ്യതൊഴിലാളികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും കുറ്റികള്‍ ഭീഷണിയാവുന്നുണ്ട്.

Viral News

Read more topics: boating, difficult, cocunut shells
English summary
Coconut shells created difficulties boating kuttanad
topbanner

More News from this section

Subscribe by Email