Saturday February 16th, 2019 - 3:40:am
topbanner

ആലുവ:അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ ഞെട്ടും

NewsDesk
ആലുവ:അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ ഞെട്ടും

ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ ഞെട്ടും, ഒടുവില്‍ പോലീസ് പിടിച്ചപ്പോള്‍ പണി പാളി
ആലുവയില്‍ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം, ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ ഞെട്ടും, ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ അന്ധനായി അഭിനയിച്ച് യുവാവും ഭാര്യയും നേടിയത് ലക്ഷങ്ങള്‍. കഴിഞ്ഞദിവസം റെയില്‍വേ പോലീസിന്റെ പിടിവീണതോടെയാണ് ഇരുവരുടെയും സൂത്രപ്പണി പുറത്താകുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണന്‍ (40), ഭാര്യ എല്ലമ്മ (32) എന്നിവരാണ് പിടിയിലായത്.

എന്നും കറുത്ത കണ്ണട ധരിച്ചായിരുന്നു കൃഷ്്ണന്‍ ഭിക്ഷാടനത്തിന് എത്തിക്കൊണ്ടിരുന്നത്. കൂട്ടിന് ഭാര്യയുമുണ്ടാകും. ഭര്‍ത്താവിന്റെ കൈപിടിച്ച് ആളുകളോട് പൈസ യാചിക്കുന്നത് ഇവരാണ്. ഒരുദിവസം ഇവരുടെ വരുമാനം 6500 രൂപയാണെന്ന് പോലീസ് പറയുന്നു. ഈ പണംകൊണ്ട് നാട്ടില്‍ സ്ഥലംവാങ്ങാനാണ് ഇവര്‍ ചെലവഴിച്ചിരുന്നത്.

പോലീസ് പിടിച്ചെടുത്തപ്പോള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണം ആലുവയില്‍ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇരുവരില്‍ നിന്നു പിഴയും ഈടാക്കി. ബോധവല്‍ക്കരണവും നടത്തിയാണ് ദമ്പതികളെ വിട്ടയച്ചത്. ഒറ്റപ്പാലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്ന് ട്രെയിനില്‍ ഭിക്ഷ യാചിച്ചാണ് ആലുവയില്‍ എത്തിക്കൊണ്ടിരുന്നത്.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107