Monday November 19th, 2018 - 11:39:am
topbanner

പക്ഷിപ്പനി: ആലപ്പുഴയിൽ ഇന്നലെ രണ്ടിടങ്ങളിലായി 9809 താറാവുകളെ സംസ്‌കരിച്ചു

NewsDesk
പക്ഷിപ്പനി: ആലപ്പുഴയിൽ ഇന്നലെ രണ്ടിടങ്ങളിലായി 9809 താറാവുകളെ സംസ്‌കരിച്ചു

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പിന്റെ ദൗത്യസേന ഇന്നലെ അമ്പലപ്പുഴ വടക്കും പുന്നപ്ര തെക്കും പ്രദേശങ്ങളിൽ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തി. ഇവിടങ്ങളിൽ നിന്ന് ചത്തതുൾപ്പടെ 9809 താറാവുകളെ സംസ്‌കരിച്ചു. അമ്പലപ്പുഴ വടക്ക് ഒരു ദൗത്യസംഘം കൊന്ന് സംസ്‌കരിക്കുന്ന പ്രവർത്തനത്തിലും മറ്റൊരു സംഘം അണുവിമുക്തമാക്കൽ നടപടകളുമാണ് നടത്തിയത്.

ഇവിടെ ഇന്നലെ 300 ചത്ത താറാവുകളെ സംസ്‌കരിച്ചപ്പോൾ 6159 താറാവുകളെ കൊന്ന് സംസ്‌കരിച്ചിട്ടുണ്ട്. പുന്നപ്ര തെക്ക് രണ്ട് ദൗത്യസംഘങ്ങൾ താറാവുകളെ കൊന്ന് സംസ്‌കരിക്കുന്ന നടപടികൾ നിർവഹിച്ചപ്പോൾ ഒരു സംഘം ശുചീകരണപ്രവർത്തി നടത്തി.

ഇവിടെ 3250 താറാവുകളെ കൊന്ന് സംസ്‌കരിച്ചപ്പോൾ 100 ചത്ത താറാവുകളെയും സംസ്‌കരിച്ചു. ഇന്ന് സംഘം സംഘം ഈ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കഴിഞ്ഞ ദിവസം പുന്നപ്ര തെക്ക് ഒരിടത്ത് സാമ്പിൾ പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടർന്നാണ് ദൗത്യസേന ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്.

Read more topics: bird fever, alappuzha,
English summary
bird fever alappuzha
topbanner

More News from this section

Subscribe by Email