Wednesday September 26th, 2018 - 4:39:am
topbanner

ആലപ്പുഴ ബൈപാസ്: സമയ ബന്ധിതമായി പൂർത്തിയാക്കാൻ ജാഗ്രതവേണമെന്ന് കെ.സി വേണുഗോപാൽ എം. പി

suvitha
ആലപ്പുഴ ബൈപാസ്: സമയ ബന്ധിതമായി പൂർത്തിയാക്കാൻ ജാഗ്രതവേണമെന്ന് കെ.സി വേണുഗോപാൽ എം. പി

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ആലപ്പുഴ ബൈപാസ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് കെ.സി വേണുഗോപാൽ എം.പി. തുടക്കത്തിലെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു നിർമ്മാണം ശരിയായ ദിശയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.

പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു എം.പി. പൊതുമരാമത്തു വകുപ്പും ബൈപ്പാസിന്റെ കാര്യത്തിൽ വളരെ കാര്യക്ഷമതയോടെയാണ് നീങ്ങുന്നത്. ബന്ധപ്പെട്ട വകുപ്പ് അധികൃതരും കരാറുകാരും ഉൾപ്പെടെയുള്ളവർ ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങിയാൽ പ്രതീക്ഷിക്കുന്ന വേഗത്തിൽ ബൈപാസ്സ് പൂർത്തിയാക്കാനാവും. 

പദ്ധതിയുടെ 61 ശതമാനം നിർമാണം പൂർത്തിയായി. 114 കോടിരൂപയാണ് ഇതുവരെ ചിലവഴിച്ചത്. 90 സ്പാനുകളിലായി 360 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. ഇതിൽ 122എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ഒക്ടോബറിന് മുൻപായി സ്ഥാപിക്കും. മൊത്തം ആറര കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ മൂന്നര കിലോമീറ്റർ ദൂരം എലവേറ്റഡ് ഹൈവേയും മൂന്നു കിലോമീറ്റർ അപ്പ്രോച്ച് റോഡുമാണ്.

ഇതിൽ അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിൽ ടാറിംഗ് ഒഴികെയുള്ള പണികൾ പൂർത്തിയായി. എലിവേറ്റഡ് ഹൈവേ 55 ശതമാനം പൂർത്തിയായി. വർഷാവസാനത്തോടെ രണ്ടു റെയിൽവെ ഓവർ ബ്രിഡ്ജുകൾ ഒഴികെയുള്ള നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാകും. ആർ.ഒ.ബി കളുടെ നിർമ്മാണം ആരംഭിക്കാനാവശ്യമായ അനുമതി ഉടൻ ലഭിക്കും.

ഡിസൈൻ തയാറാക്കിയ ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫസർ റിട്ടയർ ചെയ്ത ആളായതിനാൽ സർവീസിൽ ഉള്ള ഉദ്യോഗസ്ഥൻ തന്നെ തയാറാക്കിയ ഡിസൈൻ വേണമെന്ന നിബന്ധന റെയിൽവെ മുന്നോട്ട് വച്ചതിനാലാണ് കാലതാമസം ഉണ്ടായത്, ഈ അനുമതി വേഗത്തിൽ ലഭിക്കാൻ റെയിൽവെ ബോർഡ് അധികൃതരുമായി ചർച്ച നടത്തിയെന്നും ഉടൻ അനുമതി ലഭിക്കുമെന്നും എം.പി പറഞ്ഞു.

പദ്ധതി അവലോകനം ചെയ്യാൻ ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി തലത്തിൽ യോഗം ചേർന്നിരുന്നു. ബീച്ച് സംരക്ഷിച്ചുകൊണ്ട് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാൻ വൈകിയതാണ് നിർമാണം ആരംഭിക്കാൻ തടസ്സമായത്. എന്നാൽ ആലപ്പുഴയുടെ ഏറ്റവും വലിയ സ്വത്തായ ബീച്ച് സംരക്ഷിച്ചുകൊണ്ട് തന്നെ എലിവേറ്റഡ് ഹൈവേ വരുന്നതോടെ ഏറ്റവും വലിയ ടൂറിസം പ്രാധാന്യം ഈ പദ്ധതിക്ക് കൈവന്നിരിക്കുകയാണെന്നും എം.പി പറഞ്ഞു.

ഇന്ത്യയിൽ തന്നെ ദേശീയപാതയുടെ ഭാഗമായ ഇത്രയും നീളം കൂടിയ എലിവേറ്റഡ് ഹൈവേ മറ്റൊരിടത്തുമില്ല. മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് , കൗൺസിലർമാരായ കരോളിൻ പീറ്റർ , സി.വി മനോജ്, നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുടങ്ങിയവരും എം.പി ക്കൊപ്പം ബൈപ്പാസ് നിർമ്മാണം സന്ദർശിക്കാനെത്തി.

Read more topics: alappuzha, bipass, kc venugopal
English summary
alappuzha bipass: do the work in correct time kc venugopal
topbanner

More News from this section

Subscribe by Email