Tuesday September 18th, 2018 - 10:00:pm
topbanner
Breaking News

കോട്ടയത്ത് ബൈക്കിലെത്തി വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്ന സംഘം വിലസുന്നു

fasila
കോട്ടയത്ത് ബൈക്കിലെത്തി വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്ന സംഘം വിലസുന്നു

കോട്ടയം: ബൈക്കിലെത്തി വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്ന സംഘം വിലസുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്തുരുത്തി മാന്നാറിലും അതിരമ്പുഴയിലും മാല പൊട്ടിച്ച സംഘം അന്നുവൈകുന്നേരം തന്നെ പാലാ തോടനാട്ടിലും സമാനമായ രീതിയില്‍ മാല പൊട്ടിച്ചു.

ബുധനാഴ്ച രാവിലെ കാണക്കാരി അമ്പലത്തിനു മുന്നിലും വീണ്ടും ഇവര്‍ സമാനമായ രീതിയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഒരു ബൈക്കിലെത്തിയ രണ്ടംഗ സംഘം തന്നെയാണു മൂന്നു സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയത്. മാന്നാറിലും കാണക്കാരിയിലും ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തുമ്പോള്‍ രണ്ടാമന്‍ മാല പൊട്ടിച്ചു കൊണ്ടു ഓടിവന്ന് ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ചെയ്തത്.

മോഷ്ടാക്കളെക്കുറിച്ചു സൂചനകള്‍ ലഭിച്ചുവെന്നു പോലീസ് പറയുമ്പോഴും മാലപൊട്ടിക്കല്‍ ആവര്‍ത്തിക്കുന്നതല്ലാതെ യാതൊന്നും സംഭവിക്കുന്നില്ല. അതിരാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്താണു ബൈക്കിലെത്തുന്ന സംഘങ്ങള്‍ മോഷണം നടത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ പോലീസ് കൂടുതല്‍ പെട്രോളിംഗ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

Read more topics: kottayam, housewives, chain, robbery
English summary
bike team housewives chain robbery in kottayam
topbanner

More News from this section

Subscribe by Email