Friday October 19th, 2018 - 12:43:pm
topbanner
Breaking News

ബൈക്ക് മോഷ്ടാവ് പോലീസ് പിടിയില്‍

Neethu
ബൈക്ക് മോഷ്ടാവ് പോലീസ് പിടിയില്‍

കോട്ടയം: റിട്ട. എസ ഐയുടെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. നീണ്ടൂര്‍ പ്രാവട്ടം സ്വദേശിയായ അനില്‍കുമാറി (മുത്തുപട്ടര്‍-28) നെയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കൈപ്പുഴ ആശുപത്രിപ്പടി ഭാഗത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു വന്നതോടെ ഇയാള്‍ ഓടി. വീട്ടുകാരും അയല്‍വാസികളും പിന്നാലെ ഓടി ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Read more topics: kottayam, bike, robbery, police,
English summary
bike robbery; police arrest
topbanner

More News from this section

Subscribe by Email