Friday February 22nd, 2019 - 9:04:pm
topbanner

ആലപ്പുഴ നഗരത്തിൽ ബൈക്ക് മോഷണം വ്യാപകമാകുന്നു: ബൈക്ക് മോഷണം പോകുന്നത് റോഡരികിലെ വീടുകളിൽ നിന്ന്

NewsDesk
ആലപ്പുഴ നഗരത്തിൽ ബൈക്ക് മോഷണം വ്യാപകമാകുന്നു: ബൈക്ക് മോഷണം പോകുന്നത് റോഡരികിലെ വീടുകളിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തോണ്ടൻകുളങ്ങര, ആശ്രമം വാർഡുകളിലാണ് ബൈക്ക് മോഷണം വ്യാപകമായിരിക്കുന്നത്. ഇന്ന് വെളുപ്പിനെ ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് പടിഞ്ഞാറ് ത്രിവേണി ജംഗ്ഷനിലുള്ള തട്ടാരപറമ്പ് വീട്ടിൽ സുധീഷിന്റ് ബൈക്ക് മോഷണം പോയി.

വീടിന് മുന്നിൽ ബൈക്ക് വെച്ച് മുറിയിലേക്ക് കയറിയിട്ട് ഇറങ്ങി വന്നപ്പോൾ ബൈക്കില്ല, ത്രിവേണി ജംഗ്ഷന് തന്നെയുള്ള പടിഞ്ഞാറേ വീട്ടിൽ പി.എം ഷാജിയുടെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.

ബൈക്കിൽ എണ്ണ തീർന്നതിനാൽ മോഷ്ട്ടാക്കൾ ഇന്ദിരാ ജംഗ്ഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് മുങ്ങി. പകൽ സമയങ്ങളിൽ മോഷ്ട്ടാക്കൾ ബൈക്ക് ഉപയോഗിക്കുന്ന വീടുകൾ നോക്കി വെച്ച് രാത്രി 11 മണിക്ക് മുൻപും, വെളുപ്പിനെയുമാണ് മോഷണത്തിനിറങ്ങുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ രാവിലെ 6 മണിക്ക് കടയിൽ പോയി തിരികെയെത്തിയയാൾ വീടിന് മുന്നിൽ ബൈക്ക് വെച്ച് അകത്തേക്ക് പോയപ്പോൾ മോഷണശ്രമം നടന്നെങ്കിലും ഉടമ ഓടിയെത്തിയപ്പോൾ കള്ളനും ഓടി രക്ഷപെട്ടു.

റോഡരികിലുള്ള വീടുകൾ നോക്കിയാണ് ആലപ്പുഴ നഗരത്തിൽ ബൈക്ക് മോഷ്ട്ടാക്കൾ വിലസുന്നത്. പോലീസ് പെട്രോളിംഗ് ഇവിടെങ്ങളിൽ ശക്തമാക്കണമെന്നും, പോലീസിൽ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.

Viral News

Read more topics: bike, robbery, alappuzha,
English summary
bike robbery alappuzha
topbanner

More News from this section

Subscribe by Email