Saturday June 23rd, 2018 - 9:03:pm
topbanner
Breaking News

ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

fasila
ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മയ്യിൽ: കുറ്റ്യാട്ടൂർ വടുവൻകുളത്ത് ഓട്ടോ ടാക്സിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വേശാലയിലെ പരേതനായ ബാലൻ - രോഹിണി ദമ്പതികളുടെ മകൻ സജീവനാ(40)ണ് മരിച്ചത്. ഇന്ന് രാവിലെ 5.45ന് വടുവൻകുളം ചെക്കിക്കുളം റോഡിലാണ് അപകടം.

ഉടൻ നാട്ടുകാർ കണ്ണർഎ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബoഗളൂരുവിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന സജീവൻ ഇപ്പോൾ നാട്ടിൽ പത്രവിതരണം നടത്തി വരികയാണ്. രാവിലെ പത്രവിതരണത്തിന് ഇറങ്ങിയതായിരുന്നു. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഭാര്യ: ഷിനി. മക്കൾ: ജഗൻ, മറ്റൊരു ചെറിയ കുട്ടിയും.

Read more topics: Kannur, Mayyil, bike, accident, death
English summary
bike and auto taxi accident; The young man died

More News from this section

Subscribe by Email