Wednesday September 19th, 2018 - 8:56:am
topbanner
Breaking News

കാസർകോട് ശുചിത്വ പക്ഷാചരണത്തിനു തുടക്കമായി

fasila
കാസർകോട് ശുചിത്വ പക്ഷാചരണത്തിനു തുടക്കമായി

കാസർകോട്: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ശുചിത്വ പക്ഷാചരണത്തിനു തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്തു സംഘടിപ്പിച്ച ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടറുടെ ചുമതലയുള്ള എഡിഎം:എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു.

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍   അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, ഹരിതകേരളം കോര്‍ഡിനേറ്റര്‍ സുബ്രമണ്യന്‍, യുവജനക്ഷേമ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രസീത, സുകുമാരന്‍ കുതിരപ്പടി, സുരാഗ്  എന്നിവര്‍ പ്രസംഗിച്ചു.  ഗ്രേസി സ്വാഗതവും  നവീന്‍കുമാര്‍ നന്ദിയും പറഞ്ഞു. 

English summary
beginning of the hygiene mission
topbanner

More News from this section

Subscribe by Email