Friday September 21st, 2018 - 9:44:pm
topbanner

സ്‌കൂള്‍ പ്യൂണിനെ കൊലപ്പെടുത്തിയത് പറശ്ശിനിക്കടവില്‍വെച്ച്; മണിക്കൂറിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചു

NewsDesk
സ്‌കൂള്‍ പ്യൂണിനെ കൊലപ്പെടുത്തിയത് പറശ്ശിനിക്കടവില്‍വെച്ച്; മണിക്കൂറിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചു

തളിപ്പറമ്പ്: പറശ്ശിനിക്കടവ് യുപി സ്‌കൂള്‍ പ്യൂണ്‍ രജീഷിനെ സുഹൃത്ത് കൊലപ്പെടുത്തിയത് രാവിലെ 9.30ഓടെയെന്ന് മൊഴി. പിടിയിലായ രാഗേഷ് ആണ് കൊലപാതകം സംബന്ധിച്ച് പോലീസിന് വിശദമായ മൊഴി നല്‍കിയത്.

ഈമാസം 5ന് രാവിലെ സ്‌കൂളിലെത്തിയ രജീഷിനെ സ്‌കൂളില്‍ നിന്നും രാഗേഷ് വിളിച്ചിറക്കുകയായിരുന്നു. പ്രധാനപ്പെട്ടകാര്യം സംസാരിക്കാനുണ്ടെന്ന് അറിയിച്ച് കാറില്‍ കയറ്റി.

പിന്നീട് സ്‌കൂളിനടുത്തുള്ള പറശ്ശിനിക്കടവ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞയിടത്തെത്തി രജീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിനും വയറിനും കുത്തേറ്റ രജീഷ് മരിച്ചതോടെ അംബാസിഡര്‍ കാറിന്റെ ഡിക്കിയില്‍ എടുത്തിട്ടു. രാഗേഷ് താന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

തുടര്‍ന്ന് 11 മണിക്കുള്ളിലാണ് ബക്കളത്തെ വീടിന് സമീപുള്ള കിണറ്റില്‍ മൃതദേഹം തള്ളുന്നത്. ഇതിനുശേഷം, മാതമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്കാണ് രജീഷ് പോയത്.

വഴിയില്‍വെച്ച് പാണപ്പുഴയിലുള്ള കാട്ടില്‍ കത്തിയും കാറിലെ രക്തത്തില്‍ കുതിര്‍ന്ന ടര്‍ക്കികളും ഉപേക്ഷിച്ചു. കൊല ചെയ്യുന്ന സമയത്തു ധരിച്ച ഷര്‍ട്ടും പാന്റ്‌സും പുഴയില്‍ കുളിക്കുമ്പോള്‍ ഒഴുക്കി കളയുകയും ചെയ്തു.

രജീഷിന്റെ രക്തം തളം കെട്ടിക്കിടക്കുന്ന കാര്‍ പാപ്പിനിശ്ശേരിയിലെ സര്‍വീസ് സ്‌റ്റേഷനില്‍ എത്തിച്ചു. റോഡപകടത്തില്‍പ്പെട്ടയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തം പുരണ്ടതെന്നാണ് സര്‍വീസ് സ്‌റ്റേഷനില്‍ പറഞ്ഞത്.

കാര്‍ ഉടമസ്ഥന് ഏല്‍പ്പിച്ചശേഷം പിറ്റേ ദിവസം തന്നെ രാഗേഷ് സൗദിയിലുള്ള ജോലി സ്ഥലത്തേക്ക് കടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുകയും പ്രതി രാഗേഷ് ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തതോടെ സൗദിയില്‍ നിന്നും ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. അറസ്റ്റിലായ രജീഷിനെ സംഭവസ്ഥലത്തും ആയുധം ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി.

പട്ടാപ്പകല്‍ അതിദാരുണമായി യുവാവിനെ കുത്തിക്കൊന്ന ശേഷം പകല്‍ സമയത്തു തന്നെ കിണറ്റില്‍ തള്ളി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച് വിദേശത്തേക്കു കടന്ന പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത് തളിപ്പറമ്പ് പൊലീസിനു നേട്ടമായി.

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

Read more topics: bakkalam, murder, case, police, probe
English summary
bakkalam rajeesh murder case police probe
topbanner

More News from this section

Subscribe by Email