Tuesday September 25th, 2018 - 8:39:pm
topbanner

ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു

NewsDesk
ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു

തളിപ്പറമ്പ: നൂറുക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി പ്രസിദ്ധമായ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു. ഞായറാഴ്ച്ച വൈകിട്ട് പൂജാ കര്‍മ്മങ്ങള്‍ ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമവും നടന്നു. രാവിലെ 10നും 10.45നും മധ്യേയുളള ശുഭ മുഹൂര്‍ത്തത്തില്‍ ബാലാലയ പ്രതിഷ്ഠാ കര്‍മ്മവും നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.bakkalam nelliyott bagavathi

തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് ഉടമ സാജന്‍ പാറയില്‍ നിന്നും ആദ്യ സംഭാവന ടി.ടി.കെ ദേവസ്വം എക്‌സി.ഓഫീസര്‍ നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങി. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസാര്‍ഗോഡ് ഏരിയ കമ്മിറ്റിയംഗം പി.വി.സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. പ്രമോദ് സ്വാഗതം പറഞ്ഞു.

ഹര്‍ത്താല്‍ ദിനമായിരുന്നിട്ടും നൂറുക്കണക്കിന് ഭക്തജനങ്ങളാണ് ബാലാലയ പ്രതിഷ്ഠാ കര്‍മ്മത്തിലും ഉച്ചക്ക് നടന്ന അന്നദാനത്തിലും പങ്കാളികളായത്.bakkalam nelliyott bagavathi

bakkalam nelliyott bagavathi

English summary
bakkalam nelliyott bagavathi temple balalaya prathikshta
topbanner

More News from this section

Subscribe by Email