Thursday November 15th, 2018 - 6:57:pm
topbanner

തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകം; അന്വേഷണം വഴിതെറ്റിച്ചത് ദൃശ്യം മോഡല്‍ ആസൂത്രണം

NewsDesk
തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകം; അന്വേഷണം വഴിതെറ്റിച്ചത് ദൃശ്യം മോഡല്‍ ആസൂത്രണം

തളിപ്പറമ്പ്: പറശ്ശിനിക്കടവ് യുപി സ്‌കൂള്‍ പ്യൂണിനെ കൊലപാതകത്തില്‍ പോലീസിന്റെ തുടക്കത്തിലുള്ള അന്വേഷണം വഴിതിരിച്ചുവിട്ടത് പ്രതി ദൃശ്യം മോഡലില്‍ നടത്തിയ ആസൂത്രണം.

കൊല ചെയ്യപ്പെട്ട പ്യൂണിനെ കാണാതായത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍, ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ തിരുകിവെക്കുകയായിരുന്നെന്ന് പിടിയിലായ പ്രതി രാഗേഷ് പോലീസിനോട് പറഞ്ഞു.

രജീഷ് കാണാതായാല്‍ ആദ്യം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷിച്ചാകും പോലീസ് അന്വേഷിക്കുകയെന്ന് രാഗേഷിന് ഉറപ്പായിരുന്നു. രജീഷ് കൊല്ലപ്പെട്ടത് പെട്ടെന്ന് മനസ്സിലാക്കാതിരിക്കാന്‍ ഫോണ്‍ ഓഫാവാതിരിക്കണമെന്ന് ആദ്യം ഉറപ്പിച്ചു. നാടുവിട്ടുപോയതാണെന്ന് സ്ഥാപിക്കാന്‍ ഫോണ്‍ ലോക്കേഷന്‍ പലയിടത്താക്കുകയെന്നാതായിരുന്നു രണ്ടാമത്തെ ദൗത്യം.

കരിമ്പം, ശ്രീകണ്ഠപുരം വഴി ഈ ലോറി കടന്നു പോയപ്പോഴാണ് കരിമ്പത്തെ മൊബൈല്‍ ടവറില്‍ ഫോണില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചത്. എന്നാല്‍ ഇരിട്ടിയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓഫായി.

രജീഷിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ രാഗേഷ് കൈക്കലാക്കി. വിലകൂടിയ ഫോണായിരുന്നു ഇത്. ഇത് കളയാന്‍ മനസ്സുവന്നില്ല. പിറ്റേദിവസം രാവിലെ തളിപ്പറമ്പിലെത്തി വിലകുറഞ്ഞ ഒരു ഫോണ്‍ വാങ്ങി. ഇതിലേക്ക് സിം മാറ്റിയിട്ടു.

പക്ഷേ, രാഗേഷ് ഫോണ്‍ മാറ്റിയത് പോലീസിന് കച്ചിത്തുരുമ്പായി. രജീഷ് ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും കാണാതായതിന് ശേഷം പ്രവര്‍ത്തിക്കുന്ന ഫോണിന്റെ നമ്പറും രണ്ടാണെന്ന് പോലീസ് കണ്ടെത്തി. ഇത്, ഫോണ്‍ പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായതോടെ പോലീസ് അന്വേഷണം നേര്‍വഴിക്കായി.

തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍, എസ്‌ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ചീഫിന്റെ സ്‌ക്വാഡും ചേര്‍ന്നു നടത്തിയ അന്വേഷണമാണ് അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കൊലപാതകം തെളിയിച്ചത്.

English summary
bakkalam killer took cue from Drishyam to destroy murder evidence
topbanner

More News from this section

Subscribe by Email