Friday November 16th, 2018 - 6:07:pm
topbanner

മലബാറിലെ ഏക ഇടത്താവളത്തിന്റെ പേരില്‍ തളിപ്പറമ്പ് അയ്യപ്പസേവാസംഘം പിളര്‍ന്നു

NewsDesk
മലബാറിലെ ഏക ഇടത്താവളത്തിന്റെ പേരില്‍ തളിപ്പറമ്പ് അയ്യപ്പസേവാസംഘം പിളര്‍ന്നു

കണ്ണൂർ: ഇടത്താവളത്തിന്റെ പേരില്‍ അയ്യപ്പസേവാസംഘം പിളര്‍ന്നു. ഇരു വിഭാഗവും പരസ്പരം പുറത്താക്കുകയും വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത വ്യക്തികളെക്കൊണ്ട് ഇടത്താവളം ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് നടന്നുവരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കുള്ള ഇടത്താവളത്തിന്റെ പേരിലാണ് അയ്യപ്പസേവാസംഘം തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പിളര്‍ന്നത്. ഒരു വിഭാഗത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ ചെയര്‍മാനുമായ കൊയ്യം ജനാര്‍ദ്ദനന്‍ പത്രസമ്മേളനം വിളിച്ച് മറുപക്ഷത്തെ കെ.വി.മണികണ്ഠന്‍ നായരെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ഈ വര്‍ഷത്തെ ഇടത്താവളം തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 17 മുതല്‍ ജനുവരി 17 വരെ 60 ദിവസക്കാലം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ഇടത്താവളം നവംബര്‍ 15 ന് തങ്ങളുടെ നേതൃത്വത്തില്‍ നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് ആരംഭിക്കുമെന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ മണികണ്ഠന്‍ നായര്‍ വ്യക്തമാക്കി. അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന പ്രസിഡന്റ് സി.ഹരിദാസ് എക്‌സ് എംപി ഉദ്ഘാടകനായി എത്തുമെന്നും മണികണ്ഠന്‍ നായര്‍ വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി നെല്ലിയോട്ട് ശാഖയുടെ നേതൃത്വത്തില്‍ മണികണ്ഠന്‍ നായര്‍ കണ്‍വീനറും പി.വി.സതീഷ്‌കുമാര്‍ ജോ.കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.

ഇരു വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ചെളിവാരിയറിയാന്‍ തുടങ്ങിയതോടെ രണ്ട് വര്‍ഷമായി മികച്ച രീതിയില്‍ നടന്ന സംരംഭത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കയാണ്. ഇടത്താവളത്തിന് സമീപം ഇത്തവണയും സിപിഎം നേതൃത്വത്തിലുള്ള ഐആര്‍പിസി അയ്യപ്പന്‍മാര്‍ക്കായി ഹെല്‍പ്പ് സെന്റര്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു വിഭാഗവും ഇടത്താവളത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്തതോടെ ഇത്തവണത്തെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി.

English summary
ayyappa seva sangam taliparamba. bakkalam idathaavalam
topbanner

More News from this section

Subscribe by Email