Wednesday November 14th, 2018 - 3:11:pm
topbanner

അയുദ്ധ്-മലബാർ യുവജന ക്യാമ്പിന് വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം

NewsDesk
അയുദ്ധ്-മലബാർ യുവജന ക്യാമ്പിന് വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം

തലശ്ശേരി: അമൃത യുവധർമ്മധാര(അയുദ്ധ്)യുടെ നേതൃത്വത്തിൽ ഉത്തരകേരള യുവജന ക്യാമ്പ് നടന്നു. സ്നേഹം സേവനം സ്വാഭിമാനം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് 'മലബാർ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ, തിരഞ്ഞെടുക്കപ്പെട്ട നൂറ്റൻപതോളം യുവതീയുവാക്കൾ പങ്കെടുക്കുന്നുണ്ട്. ഉത്തരകേരളത്തിലെ വിവിധ സംഘടനാ ഘടകങ്ങളിൽ നിന്നുള്ള സജ്ജീവ പ്രവർത്തകരുടെ സംഗമത്തിനു കൂടി വേദിയാകുന്ന ക്യാമ്പ്, മെയ് 12, 13 തീയ്യതികളിലാണ് നടന്നത്.

തലശ്ശേരി മാതാ അമൃതാനന്ദമയി മഠത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ, ബ്രഹ്മചാരിണി വരദാമൃത ചൈതന്യ തുടങ്ങിയവർ പങ്കെടുത്തു.

വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം. അദ്ധ്യാപകനും പരിശീലകനുമായ സൈജൻ മാഷ്, അമൃത ടെക്നോളജീസ് ബിസിനസ് ഡവലപ്മെൻ്റ് തലവൻ വിനോദ് കുമാർ, സർക്കാർ ഉദ്യോഗസ്ഥനും പരിശീലകനുമായ റജിൻ.പി, വ്യക്തിത്വ പരിശീലകൻ വിഷ്ണു വിജയ്, ഇ.വൈ അസ്സിസ്റ്റൻ്റ് ഡയറക്ടർ മുരളീ കൃഷ്ണൻ, ബ്രഹ്മചാരി പ്രജിത്ത്, അയുദ്ധ് സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി വിവേക് തുടങ്ങിയ നിരവധി പേർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനും വിവിധ വിഷയങ്ങളിൽ ക്ളാസ്സുകളെടുത്തു.

English summary
ayudh kerala youth camp Mata Amritanandamayi Math talassery
topbanner

More News from this section

Subscribe by Email