Friday November 16th, 2018 - 9:32:pm
topbanner

ആദിവാസികൾക്കിടയിലെ മദ്യാസക്തിക്കെതിരെ കോളനികളിൽ ബോധവത്കരണം നടത്തും: വയനാട് ജില്ലാ കളക്ടർ

suvitha
ആദിവാസികൾക്കിടയിലെ മദ്യാസക്തിക്കെതിരെ കോളനികളിൽ ബോധവത്കരണം നടത്തും: വയനാട് ജില്ലാ കളക്ടർ

വയനാട്: എല്ലാ കോളനികളിലും ജനമൈത്രി എക്സൈസ് സ്ക്വോഡ് എത്തും ആദിവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഇവർക്കിടയിൽ ബോധത്കരണം ഉൗർജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. തരിയോട് കളരിക്കോട് കോളനിയിൽ അവധി ദിന സന്ദർശനത്തിന്റെ ഭാഗമായി എത്തിയപ്പോൾ മദ്യപാനത്തെക്കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടർന്നാണ് നടപടി.

ആദിവാസി കോളനികളിൽ പുറമെനിന്നും മദ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത് കർശനമായി തടയും. മദ്യമാഫിയ ആദിവാസി കോളനികളിൽ പിടിമുറുക്കുന്നു എന്ന പാരതി ഗൗരവമായി കാണും. ആദിവാസികളിലെ അമിതമായ ലഹരിയുടെ ഉപയോഗം ശരിയായ ബോധവത്കരണം കൊണ്ട് മാത്രമാണ് തടയാൻ കഴിയുക. ഇതിനായി ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലും ജനമൈത്രി എക്സസൈസ് വിഭാഗതെത വിന്യസിക്കും. തരിയോട് കളരിക്കോട് കോളനിയിൽ ഇവരുടെ സേവനം അടിയന്തിരമായി ലഭ്യമാക്കും.

കോളനിയിലെ കുടിവെള്ള പ്രശ്നത്തിനും ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലെന്നുമുള്ള പരാതിയും പരിഹരിക്കും. വീടുകളുടെ ചോർച്ച തടയുന്നതിന് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന പണം അനുവദിക്കും. പുതിയ വീടുകളിലെ നിർമ്മാണത്തിലുള്ള അപാകതകൾ അന്വേഷിക്കും. കോളനികളിലെ മെഡിക്കൽ ക്യാമ്പ് മുടങ്ങാതെ തുടരണമെനന്നും ജില്ലാ കള്ക്ടർ നിർദ്ദേശിച്ചു. കളരിക്കോട് കോളനിയിൽ നിർമ്മാണം പൂർത്തിയാക്കാത്ത വീടുകൾ പണിതീർക്കുന്നതിന് എത്രയും പെട്ടന്ന് നടപടികളുണ്ടാകും. ആദിവാസി ഭവനനിർമ്മാണത്തിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി വകുപ്പ്മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തും.

കോളനിയിൽ സംസ്കാരിക കേന്ദ്രം നിർമ്മിക്കണമെന്നും സ്ഥലം ഭാഗം വെച്ച് നൽകാനുള്ള നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് കോളനിവാസികൾ കളക്ടർക്ക് അപേക്ഷ നൽകി. ശ്മശാനത്തിന്റെ അഭാവം മൂലമുള്ള അസൗകര്യങ്ങളും വഴിയില്ലാത്തതിന്റെ പരാതിയുമെല്ലാം ഘട്ടം ഘട്ടമായി പരിഹരിക്കുമെന്ന് കളക്ടർ അറിയിച്ചു. തൊട്ടടുത്ത ചാത്തിക്കുന്ന് കോളനിയുടെ ദുരിതങ്ങളും കളക്ടർ എസ്.സുഹാസ് നേരിട്ടു കണ്ട് വിലയിരുത്തി. പ്രാഥമിക ഘട്ടത്തിൽ ആദിവാസി കോളനികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണുക. ഭവന നിർമ്മാണം ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയെല്ലാം ആസൂത്രിമായി കുറ്റമറ്റ രീതിയിലാണ് ഇനി മുതൽ നടപ്പാക്കുക.

ആദിവാസി ഭവനനിർമ്മാണത്തിന്റെ നിലവിലുള്ള പ്രശ്നങ്ങൾ പഠിക്കും. സന്ദർശിക്കുന്ന കോളനികളിൽ മൂന്ന് മാസത്തിനശേഷം തുടർ സന്ദേശം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആദിവാസികൾ വ്യക്തിഗതമായി നൽകിയ പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നൽകി പരിഹാരം കാണാൻ നിർദ്ദേശം നൽകി. ആദിവാസി കുട്ടികളുടെ തുടർപഠനം, അഡ്മിഷൻ എന്നിവ സംബന്ധിച്ച് വകുപ്പ് മേധാവികളുമായി ആശയം വിനിമയം നടത്തി നിലവിള്ള പ്രശ്നങ്ങൾ പരിഹരിക്കും. തൊട്ടടുത്ത വിദ്യാലയങ്ങളിൽ തന്നെ ഉപരിപഠനം നടത്താനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്നും കളക്ടർ ഉറപ്പുനൽകി.

Read more topics: colony, adivasis, Against alcoholism,
English summary
awareness programme about Against alcoholism among adivasis
topbanner

More News from this section

Subscribe by Email