വടകര/ കോഴിക്കോട് : മുനുഷ്യ ഹൃദയമുള്ളവര്‍ ആരും ചെയ്യാന്‍ മടിക്കുന്ന കുറ്റം കണ്ടാണ് ഇന്ന് വടകര നഗരം ഉണര്‍ന്നത്. ആര് പൊറുക്കും ഈ ക്രൂരത, ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് തെരുവ് പട്ടികള്‍ക്ക് നടുവില്‍.
പട്ടാപകല്‍ പോലും മനുഷ്യനെ ഓടിച്ചിട്ടു കടിക്കുന്ന തെരുവ് പട്ടികള്‍ നിറഞ്ഞ വഴിയരികിലാണ് ഈ മനുഷ്യത്വം മരവിച്ച കാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വടകരയിൽ നടുറോഡില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത് . ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടത്തിയത് കൃസ്ത്യൻ പള്ളിക്ക് സമീപത്തെ റോഡിലാണ് കുഞ്ഞിനെ കണ്ടത്തിയത് . വഴിയാത്രക്കാര്‍ പോലിസ് ആശുപത്രിയിലേക്ക് മാറ്റി.