Friday September 21st, 2018 - 3:34:pm
topbanner
Breaking News

ഔഷധഭിക്ഷാ യാത്ര മലപ്പുറത്ത്; ഭിക്ഷ സമര്‍പ്പിക്കാന്‍ ഭക്തരുടെ നീണ്ടനിര

fasila
ഔഷധഭിക്ഷാ യാത്ര മലപ്പുറത്ത്; ഭിക്ഷ സമര്‍പ്പിക്കാന്‍ ഭക്തരുടെ നീണ്ടനിര

മലപ്പുറം: കേരളത്തിലുടനീളമുള്ള 114 ക്ഷേത്രങ്ങളിലൂടെ പര്യടനം നടത്തുന്ന ഔഷധ ഭിക്ഷായാത്രയ്ക്ക് മലപ്പുറം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്. ഇന്നും മലപ്പുറത്തെ ബാക്കി ക്ഷേത്രങ്ങളിലൂടെ യാത്ര കടന്നുപോകും.

കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍ നിന്നും ജൂണ്‍ 27 ന് ആരംഭിച്ച യാത്ര പുളിങ്കാവ് ശ്രീ അയ്യപ്പക്ഷേത്രത്തിലെത്തിയപ്പോള്‍ നിരവധി പേര്‍ ഭിക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു. ത്രിഫലയും നെയ്യുമാണ് ഭിക്ഷയായി നല്‍കിയത്.

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം, ശ്രീ പറക്കുട്ടിക്കാവ് ക്ഷേത്രം , തളി ശ്രീമഹാഗണപതി ക്ഷേത്രം, മഞ്ഞാലുങ്കല്‍ തളി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് ഇന്നലെ വൈകുന്നേരം യാത്ര മലപ്പുറത്തെത്തിയത്.

ശനിയാഴ്ച യാത്ര ത്രിപുരാന്തക ക്ഷേത്രം, ശ്രീ കുന്നത്ത് ക്ഷേത്രം, മഞ്ചേരി ശ്രീ അരുകിഴയ മഹാദേവ ക്ഷേത്രം, ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം, ഇടിമുഴയ്ക്കല്‍ ശ്രീ മഹാഗണപതി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയില്‍ പ്രവേശിക്കും.

ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്ന് തെളിയിച്ച ദീപവും ദേവിയുടെ വെള്ളിയങ്കിയും വഹിച്ച് ശ്രീകോവിലിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ച പ്രത്യേക രഥത്തിലാണ് ഔഷധഭിക്ഷാ യാത്ര കടന്നു പോകുന്നത്. കേരളത്തില്‍ ആദ്യമായാണ് കര്‍ക്കിടക ഔഷധ സേവയ്ക്കായി ഇത്രയും ബൃഹത്തായ ഭിക്ഷായാത്ര സംഘടിപ്പിക്കുന്നത്.

തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്നുപോയ യാത്ര മലബാറില്‍ പര്യടനം പൂര്‍ത്തിയാക്കിയശേഷം മിഥുനമാസം 31 ന് (ജൂലൈ 15ന്) നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിലെത്തുന്നോടെ കര്‍ക്കിടക ഔഷധസേവയ്ക്ക് തുടക്കമാകും.

 

English summary
aushadha biksha yatra in malappuram
topbanner

More News from this section

Subscribe by Email