Wednesday November 21st, 2018 - 11:37:pm
topbanner

മാന്നാനം സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം

fasila
മാന്നാനം സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം

കോട്ടയം: മാന്നാനം സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. മാന്നാനം കവലയിലുള്ള എ.ടി.എം കൗണ്ടറില്‍ ബുധനാഴ്ച രാത്രിയിലാണു മോഷണം ശ്രമം നടന്നിരിക്കുന്നത്. എടിഎം മെഷീന്റെ കേബിളുകള്‍ മുറിച്ച നിലയിലാണ്. മെഷീനു കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

മെഷീനില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തിയാലെ വ്യക്തമാവുകയോള്ളു. എടിഎം കൗണ്ടറിനു സമീപം സ്ഥാപിച്ചിരുന്ന എസ്എഫ്‌ഐയുടെ കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബാങ്കിനു എതിര്‍വശത്തുള്ള ഇറച്ചിക്കോഴി കടയില്‍ നിന്നും കത്തിയും കാണാതായിട്ടുണ്ട്.

ഇവിടെ നിന്നും മോഷ്ടിച്ച കത്തി ഉപയോഗിച്ചായിരിക്കും കേബിളുകള്‍ മുറിച്ചതെന്നും സംശയിക്കുന്നുണ്ട്. ഗാന്ധിനഗര്‍ എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷണം ശ്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
attempt to theft on ATM counter of mannanam Co Operative bank
topbanner

More News from this section

Subscribe by Email