Sunday June 16th, 2019 - 8:59:am
topbanner
topbanner

കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിനു നേരെ ആക്രമണം

princy
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിനു നേരെ ആക്രമണം

കോട്ടയം:കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിനു നേരെ ആക്രമണം. മേൽപ്പാലത്തിനു  സമീപമുള്ള കാണിക്ക മണ്ഡപത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിൽ   ആക്രമണമുണ്ടായിയെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലർച്ചെ ക്ഷേത്രദർശനത്തിന് എത്തിയവരാണ് കാണിക്ക മണ്ഡപത്തിൻറെ  ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.

attack in Kumaranalloor Devi temple

മണ്ഡപത്തിനുള്ളിലെ വിഗ്രഹത്തിനും കേടുപാടുകൾ സംഭവിച്ചതായാണ് കരുതുന്നത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതിൽ വ്യക്തത ഇല്ല. ഒരാൾ ഓടി മറയുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

English summary
attack in Kumaranalloor Devi temple
topbanner

More News from this section

Subscribe by Email