Saturday September 22nd, 2018 - 10:59:am
topbanner

കഞ്ചാവ് വലിച്ചെന്ന സംശയം: ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

fasila
കഞ്ചാവ് വലിച്ചെന്ന സംശയം: ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

കോട്ടയം: കഞ്ചാവ് വലിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല. യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു. മര്‍ദനമേറ്റ യുവാവ് ആശുപത്രിയിലായി. ബിനീഷ് (22) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെ കാഞ്ഞിരം താമരശേരി കോളനിയിലാണ് സംഭവം. ഒരാളെ കുമരകം പോലീസ് അറസ്റ്റു ചെയ്തു. അനന്ദു(20) വിനെയാണ് അറസ്റ്റു ചെയ്തത്.

സമീപവാസിയും സുഹൃത്തുക്കളുമാണ് അടിപിടിയുണ്ടാക്കിയവരെല്ലാം. അറസ്റ്റിലായ അനന്ദു ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ കഞ്ചാവ് വലിക്കുന്നുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ടായി. ഇതു ചോദ്യം ചെയ്തതാണ് വഴക്കിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇനി രണ്ടു പേര്‍കൂടി ഈ കേസില്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Read more topics: kottayam, young man, assault
English summary
doubt to use ganja: assault to young man in Kottayam
topbanner

More News from this section

Subscribe by Email