topbanner
Tuesday January 23rd, 2018 - 9:33:am
topbanner

തട്ടിപ്പും വെട്ടിപ്പും തൊഴിൽ: സഞ്ചാരം ആഡംബര കാറിൽ' ഒടുവിൽ പോലീസ് വലയിൽ

Neethu
തട്ടിപ്പും വെട്ടിപ്പും തൊഴിൽ: സഞ്ചാരം ആഡംബര കാറിൽ' ഒടുവിൽ പോലീസ് വലയിൽ

കണ്ണൂർ: തട്ടിപ്പും വെട്ടിപ്പും കൈമുതലാക്കി ലക്ഷങ്ങൾ സമ്പാദിച്ച വിരുതൻ ഒടുവിൽ കണ്ണപുരം പോലീസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി ആയിരം തെങ്ങ് സ്വദേശി ജിജേഷ് എന്ന 32 കാരനാണ് പോലീസിന്റെ വലയിലായത്. പണി നടന്നു കൊണ്ടിരിക്കുന്ന വീടുകളിലും, സ്ത്രീകൾ ജീവനക്കാരായുള്ള ഷോപ്പുകളിലും മറ്റും കയറിയാണ് ഇയാളുടെ തട്ടിപ്പ്.

പണി നടന്നു കൊണ്ടിരിക്കുന്ന വീടുകളിൽ കയറി ഉടമയോട് മണലിറക്കി തരാം എന്നും മറ്റും പറഞ്ഞ് പണം വാങ്ങി മുങ്ങുന്ന ഇയാളെ പിന്നീട് മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. അതുപോലെ സ്ത്രീകൾ മാത്രമുള്ള കടകളിൽ കയറി ഉടമ പണം തരാനുണ്ടെന്നവകാശപ്പെട്ടും ഇയാൾ തട്ടിപ്പു നടത്താറുണ്ട്. കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. ആലക്കോട്, മട്ടന്നൂർ, മയ്യിൽ, വളപട്ടണം, തളിപ്പറമ്പ്, കണ്ണപുരം പോലീസ് സ്റ്റേഷനുകളിലാണ് പരാതികളിലേറെയും.

കുറച്ച് നാളായി മുങ്ങി നടക്കുകയായിരുന്ന ഇയാൾ ഇടക്കിടെ കാറുകളും, രൂപവും മാറ്റിയാണ് തട്ടിപ്പ് നടത്താനെത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു സ്ത്രീയോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ സ്ത്രീയുടെ ഫോൺ നിരീക്ഷിച്ചാണ് കണ്ണപുരം എസ്സ്എെ ധന‍ഞ്ജയദാസിന്റെ നോതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്.

Read more topics: kannur, police, arrest,
English summary
arrest kannapuram police
topbanner topbanner

More News from this section

Subscribe by Email