Thursday September 20th, 2018 - 2:33:pm
topbanner
Breaking News

ലഹരിവിരുദ്ധ ക്ലബ് ഭാരവഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പ് തുടങ്ങും: ഋഷിരാജ് സിങ്

suvitha
ലഹരിവിരുദ്ധ ക്ലബ് ഭാരവഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പ് തുടങ്ങും: ഋഷിരാജ് സിങ്

ആലപ്പുഴ: സ്‌കൂൾ, കോളജുകളിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ് ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെക്കുറിച്ചും വിൽക്കുന്നവരെക്കുറിച്ചും വിവരം കിട്ടിയാൽ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ കൈമാറാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളും അധ്യാപകരും സംവാദത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.എസ്. സലിംകുമാർ എന്നിവർ പങ്കെടുത്തു.

English summary
The WhatsApp group of anti-drug clubs will start: Rishiraj Singh
topbanner

More News from this section

Subscribe by Email