Tuesday November 20th, 2018 - 5:18:pm
topbanner

ആലുവ: കോടതി മുറിയില്‍ ജീവനക്കാരിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്റ്റില്‍

NewsDesk
 ആലുവ: കോടതി മുറിയില്‍ ജീവനക്കാരിക്ക് പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്റ്റില്‍

ആലുവ: കോടതി മുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബെഞ്ച് ക്ലാര്‍ക്ക് അറസ്റ്റില്‍. ആലുവ ജൂഡീഷ്യ ല്! ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കാലടി സ്വദേശി മാര്‍ട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് മാസത്തിനിടെ പല തവണ ഇയാള്‍ യുവതിയെ പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പീഡനത്തെ പറ്റി യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നങ്കിലും വ്യക്തത വരാത്തതു മൂലം അറസ്റ്റ് നീളുകയായിരുന്നു. രാവിലെ മറ്റ് ജീവനക്കാര്‍ എത്തുന്നതിന് മുന്‍പായിരുന്നു ഇയാള്‍ യുവതിയെ പീഡനയത്തിന് ഇരയാക്കിയിരുന്നത്.

മിക്ക ദിവസങ്ങളിലും പ്രതി രാവിലെ ഒന്‍പതരയോടെ പ്രതി കോടതിയില്‍ എത്തിയിരുന്നു. കോടതിയായിരുന്നതിനാല്‍ മറ്റാരും പരിസരത്തേക്ക് ചെന്ന് നോക്കാറില്ല എന്നത് പ്രതിക്ക് സൗകര്യമായി. താല്‍ക്കാലിക ജീവനക്കാരിയായിരുന്നതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ യുവതി പീഡനവിവരം പുറത്ത് പറഞ്ഞില്ല.

യുവതി കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് ചിലര്‍ കണ്ടിട്ടുണ്ടെങ്കിലും അവരോടും സംഭവം പറഞ്ഞിരുന്നില്ല. മാനസിക അസ്വസ്ഥതയെ തുടര്‍ന്ന് യുവതിയെ ആസ്പത്രിയിലാക്കിയ ശേഷമാണ് പീഡനവിവരം പുറത്താകുന്നത്. ബന്ധുക്കളോട് യുവതി തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജിഷ വധം: അമിറുളിന്റെ സുഹൃത്തിനായി വ്യാപക തെരച്ചില്‍

21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Read more topics: aluva, court, staff, molest,
English summary
aluva court staff molest attempt with lady staff staff police arrest
topbanner

More News from this section

Subscribe by Email