topbanner
Sunday September 24th, 2017 - 1:34:am
topbanner

വീണ്ടും കൊലപാതകം; കണ്ണൂര്‍ കളക്ടര്‍ അടിയന്തിര സമാധാനയോഗം വിളിച്ചു; ബിജെപി പങ്കെടുക്കില്ല

NewsDesk
വീണ്ടും കൊലപാതകം; കണ്ണൂര്‍ കളക്ടര്‍ അടിയന്തിര സമാധാനയോഗം വിളിച്ചു; ബിജെപി പങ്കെടുക്കില്ല

കണ്ണൂര്‍: നേരത്തെ ചേര്‍ന്ന രാഷ്ട്രീയ യോഗങ്ങളിലെ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിച്ച് കണ്ണൂരില്‍ വീണ്ടും അശാന്തി പടര്‍ന്നതോടെ ജില്ലാ കളക്ടര്‍ അടിയന്തിര സമാധാനയോഗം വിളിച്ചു.

ജില്ലാതല സമാധാന കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ബിജെപി തീരുമാനം. മൃതദേഹം മറവ് ചെയ്യാതെ സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രയാസമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളില്‍ നിന്നും സുരക്ഷ ഉറപ്പു വരുത്താന്‍ സേനയെ വിളിച്ചിട്ടുണ്ട്.

Read more topics: party, meet, peacekeeping, Kannur
English summary
All-party meet for peacekeeping efforts in Kannur
topbanner topbanner

More News from this section

Subscribe by Email