Wednesday April 24th, 2019 - 1:43:am
topbanner
topbanner

അന്തിമ പട്ടികയായി: ആലപ്പുഴയിൽ 1356701 വോട്ടർമാർ; മാവേലിക്കരയിൽ 1307801 വോട്ടർമാർ

NewsDesk
അന്തിമ പട്ടികയായി: ആലപ്പുഴയിൽ 1356701 വോട്ടർമാർ; മാവേലിക്കരയിൽ 1307801 വോട്ടർമാർ

ആലപ്പുഴ: കഴിഞ്ഞ 25വരെ വോട്ടർപ്പട്ടികയിൽ പേരുചേർത്തവരെ കൂടി ഉൾപ്പെടുത്തി ആലപ്പുഴ, മാവേലിക്കര ലോകസഭ മണ്ഡലങ്ങളിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം ആലപ്പുഴയിൽ 13,56701 വോട്ടർമാരും മാവേലിക്കരയിൽ 13,07801 വോട്ടർമാരുമാണുള്ളത്.

ആലപ്പുഴയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ചേർത്തല നിയമസഭമണ്ഡലത്തിലും ഏറ്റവും കുറവ് വോട്ടർമാർ അമ്പലപ്പുഴ മണ്ഡലത്തിലുമാണ്. ചേർത്തലയിൽ 205890 വോട്ടർമാരുള്ളപ്പോൾ അമ്പലപ്പുഴയിൽ 171292 വോട്ടർമാരാണുള്ളത്. മാവേലിക്കര ലോകസഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ കുന്നത്തൂർ നിയമസഭ മണ്ഡലത്തിലും ഏറ്റവും കുറവ് വോട്ടർമാർ കുട്ടനാട് മണ്ഡലത്തിലുമാണണ്. കുന്നത്തൂരിൽ 201866 വോട്ടർമാരുള്ളപ്പോൾ കുട്ടനാട്ടിൽ 163667 വോട്ടർമാരുമാണുള്ളത്.

ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ അരൂർ നിയമസഭ മണ്ഡലത്തിൽ 190134 വോട്ടർമാർ ഉള്ളപ്പോൾ ചേർത്തല -205890, ആലപ്പുഴ-194187, അമ്പലപ്പുഴ-171292, ഹരിപ്പാട്- 187660, കായംകുളം-202956, കരുനാഗപ്പള്ളി- 204582 വോട്ടർമാരാണ് ഉള്ളത്. അരൂരിൽ അന്തിമ വോട്ടർ പട്ടികയിൽ 93295 പുരുഷ വോട്ടർമാരും 96641 വനിതകളുമാണ് ഉള്ളത്. ഇത് കൂടാതെ 198 സർവീസ് വോട്ടർമാർ കൂടി പെടും.

ചേർത്തലയിൽ 99772 പുരുഷ വോട്ടർമാരും 105735 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 383 സർവീസ് വോട്ടർമാരും ഇവിടെയുണ്ട്. ആലപ്പുഴ നിയോജക മണ്ഡലത്തിൽ 94333 പുരുഷ വോട്ടർമാരും 99479 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 375 സർവീസ് വോട്ടർമാരും ഇവിടെയുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ 82872 പുരുഷൻമാരും 87933 സ്ത്രീ വോട്ടർമാരും ഉണ്ട്. 486 സർവീസ് വോട്ടർമാരും ഇവിടെയുണ്ട്.

ഹരിപ്പാട്: പുരുഷൻമാർ-87509, സ്ത്രീകൾ-98654, സർവീസ് വോട്ടർമാർ-1496. കായംകുളം: പുരുഷൻമാർ- 95095, സ്ത്രീകൾ-106711,സർവീസ് വോട്ടർമാർ-1150. കരുനാഗപ്പള്ളി: പുരുഷൻമാർ- 99175, സ്ത്രീകൾ-104195, സർവീസ് വോട്ടർമാർ-1208.

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ചങ്ങനാശ്ശേരി- 166962, കുട്ടനാട്-163667, മാവേലിക്കര- 196697, ചെങ്ങന്നൂർ- 200173, കുന്നത്തൂർ- 201866, കൊട്ടാരക്കര- 198241, പത്തനാപുരം- 180195 വോട്ടർമാരാണ് ഉള്ളത്. ചങ്ങനാശ്ശേരിയിൽ അന്തിമ വോട്ടർപട്ടികയിൽ 80457 പുരുഷ വോട്ടർമാരും 86259 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 245 ആണ് ഇവിടുത്തെ സർവീസ് വോട്ടർമാർ.

കുട്ടനാട്: പുരുഷൻമാർ-78891, സ്ത്രീകൾ-84071, സർവീസ് വോട്ടർമാർ-705. മാവേലിക്കര: പുരുഷൻമാർ- 90726, സ്ത്രീകൾ-104568,സർവീസ് വോട്ടർമാർ-1403. ചെങ്ങന്നൂർ: പുരുഷൻമാർ- 93060, സ്ത്രീകൾ-106068, സർവീസ് വോട്ടർമാർ-1045. കുന്നത്തൂർ: പുരുഷൻമാർ-95128, സ്ത്രീകൾ-105402, സർവീസ് വോട്ടർമാർ-1336. കൊട്ടാരക്കര: പുരുഷൻമാർ- 93477, സ്ത്രീകൾ-103560, സർവീസ് വോട്ടർമാർ-1204. പത്തനാപുരം: പുരുഷൻമാർ- 84521, സ്ത്രീകൾ-94878, സർവീസ് വോട്ടർമാർ-122.

Read more topics: alappuzha, voters list,
English summary
alappuzha voters list latest
topbanner

More News from this section

Subscribe by Email