Thursday November 15th, 2018 - 7:35:am
topbanner

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്താതിരുന്ന വില്ലേജ് ഓഫീസറെ മന്ത്രിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു

Aswani
ആലപ്പുഴയിലെ  ദുരിതാശ്വാസ ക്യാമ്പിലെത്താതിരുന്ന വില്ലേജ് ഓഫീസറെ മന്ത്രിയുടെ  നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെത്താതിരുന്ന വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ. കുന്നുമ്മ വില്ലേജ് ഓഫീസർ സെബാസ്റ്റ്യൻ തോമസിനെയാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്റെ നിർദ്ദേശപ്രാകാരം സർവ്വീസിൽ നിന്നു സസ്‌പെന്റ് ചെയ്ത് ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവ് നൽകിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് വടക്കൻ വെളിയനാട് കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് യാതൊരു സഹായവും വില്ലേജ് ഓഫീസർ ചെയ്തു നൽകിയില്ല എന്നതിനു പുറമെ ക്യാമ്പിലേക്കെത്താൻ കൂടി മനസു കാട്ടിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി .

ഏറെ ദുരിതത്തിലായ ജനങ്ങൾക്ക് ഭക്ഷണമോ കുടിവെള്ളമോ എത്തിച്ചു നൽകാനാവശ്യമായ യാതൊരു നടപടിയും കൈക്കൊണ്ടില്ല.ജലനിരപ്പുയർന്ന സാഹചര്യത്തിൽ ദുരിതാശ്വാക്യാമ്പ് ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നറിയിച്ചപ്പോൾ, അതിന് അനുമതി ലഭിക്കില്ലെന്നറിയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടനാടൻ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ പ്രളയകെടുതികൾ നേരിൽ കാണാനും ജനങ്ങൾക്ക് ആശ്വാസകരമായ നിലപാടുകൾ കൈക്കൊള്ളാനും മന്ത്രി ജി സുധാകരൻ വിവിധ ക്യാമ്പുകൾ സന്ദർശിക്കുന്നതിനിടെയാണ് വടക്കൻ വെളിയനാട് ചൊവ്വാഴ്ച എത്തിയത്.

മന്ത്രി എത്തുന്ന വിവരമറിഞ്ഞ് ക്യാമ്പിലെത്തിയ വില്ലേജ് ഓഫീസർ നൂറിൽപ്പരമാളുകൾ കഴിയുന്ന ക്യാമ്പിൽ മൂന്നു പാക്കറ്റ് കുപ്പിവെള്ളമെത്തിച്ച ശേഷം മന്ത്രിയെത്തുന്നതിന് അര മണിക്കൂർ മുമ്പ് ക്യാമ്പ് വിടുകയാണുണ്ടായത്. ദുരിതബാധിതർ വിവരമറിയിച്ചതിനെ തുടർന്ന് ക്യാമ്പിലേക്കാവശ്യമായ മുഴുവൻ സാധനങ്ങളും അടിയന്തിരമായി എത്തിച്ചു നൽകണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയ മന്ത്രി കൃത്യവിലോപം കാട്ടിയ വില്ലേജ് ഓഫിസർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

English summary
The village officer who was not visited to the relief camp in Alappuzha was suspended by the minister
topbanner

More News from this section

Subscribe by Email