Sunday September 23rd, 2018 - 12:06:pm
topbanner

വേമ്പനാട്ടു കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

NewsDesk
വേമ്പനാട്ടു കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മാരാരിക്കുളം: മുഹമ്മ ജെട്ടിയ്ക്ക് സമീപം വേമ്പനാട്ടു കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ പകല്‍ 3.30 ഓടെ 48 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ജെട്ടിയ്ക്ക് വടക്ക് കിഴക്കായി കാണപ്പെട്ടത്. ബോട്ട് യാത്രക്കാരാണ് ആദ്യം കണ്ടത്.

കറുത്ത ചെക്ക് ഷര്‍ട്ടും അടിവസ്ത്രവുമാണ് ഇയാളുടെ ദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം അഴുകിയ നിലയിലാണ്. മുഹമ്മ പൊലീസെത്തി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുഹമ്മ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍:04782862331, 9497980283.

Read more topics: alappuzha, vembanattukayal,
English summary
alappuzha vembanattukayal dead body
topbanner

More News from this section

Subscribe by Email