Saturday July 21st, 2018 - 1:22:pm
topbanner
Breaking News

വള്ളംകളി: സുരക്ഷയൊരുക്കാൻ 2,000 പൊലീസുകാർ; നഗരം സി.സി. ടി.വി കാമറ നിരീക്ഷണത്തിൽ

suvitha
വള്ളംകളി: സുരക്ഷയൊരുക്കാൻ 2,000 പൊലീസുകാർ; നഗരം സി.സി. ടി.വി കാമറ നിരീക്ഷണത്തിൽ

ആലപ്പുഴ: വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പി, 33 സി.ഐ., 353 എസ്.ഐ. എന്നിവരുൾപ്പടെയാണിത്. രാവിലെ ആറു മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.

പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂർണ്ണമായും സി.സി. ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലിൽ മത്സര വള്ളങ്ങൾക്ക് മാത്രം കടന്നുപോകാൻ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും.

അതുവഴി മറ്റ് ജലയാനങ്ങൾ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ സ്റ്റാർട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയിൽ നിയമിച്ചിട്ടുണ്ട്.

English summary
nehru trophy: alappuzha City cc TV Camera Monitoring
topbanner

More News from this section

Subscribe by Email