Friday April 26th, 2019 - 1:50:am
topbanner
topbanner

കുട്ടനാട്ടിൽ താറാവ് കൂട്ടത്തോടെ ചത്തൊടുങ്ങിയത് തീറ്റയിലെ പൂപ്പൽ വിഷബാധ മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

NewsDesk
കുട്ടനാട്ടിൽ താറാവ് കൂട്ടത്തോടെ ചത്തൊടുങ്ങിയത് തീറ്റയിലെ പൂപ്പൽ വിഷബാധ മൂലമെന്ന്  പോസ്റ്റുമോർട്ടം റിപ്പോർട്ട്

കുട്ടനാട് : കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഉണക്കമീന്‍ കൊടുത്തതാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ പ്രധാന കാരണമെന്നാണ് കണ്ടെത്തൽ . തിരുവല്ലയിലെ പക്ഷി രോഗ നിരീക്ഷണ കേന്ദ്രത്തിന്റ് പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്ത് വന്നത്.

ഉണക്കമീനില്‍ അടങ്ങിയിരുന്ന പൂപ്പൽ വിഷം കൂടുതലായി ഉള്ളിൽ ചെന്നതാണ് താറാവ് ചാകാന്‍ കാരണം. ഇത് ലിവറിനെ ബാധിച്ചതോടെ മറ്റ് അണുബാധയും ഒപ്പമുണ്ടായി. ലിവര്‍ ടോള്‍സും വൈറ്റമിന്‍ സി യും കൊടുത്തതോടെ രോഗവ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ താറാറ് കർഷകരുള്ള മുട്ടാർ പഞ്ചായത്തിലാണ് താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവം ഉണ്ടായത്.

താറാവുകർഷകൻ മുട്ടാർ എഴുപുന്നയിൽ ജോണിച്ചൻ വളർത്തുന്ന താറാവുകളാണ് കൂടുതൽ ചത്തത്. ഈസ്റ്റർ വിപണി മുന്നിൽ കണ്ട് വാങ്ങിയ ഇദ്ദേഹത്തിന്റെ ഒരു മാസം പ്രായമായ എണ്ണായിരത്തിലധികം താറാവുകുഞ്ഞുങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചത്തത്. ഏകദേശം ആറുലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുള്ളതായാണ് കണക്കാ്ക്കുന്നത്

Read more topics: alappuzha, tharavu,
English summary
alappuzha tharavu chathodungi
topbanner

More News from this section

Subscribe by Email