Thursday August 16th, 2018 - 10:27:am
topbanner
Breaking News

കലാലയങ്ങളില്‍ വിദ്യാര്‍ഥിനി സൗഹൃദ മുറികള്‍ സ്ഥാപിക്കണം; എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനം

Aswani
കലാലയങ്ങളില്‍ വിദ്യാര്‍ഥിനി സൗഹൃദ മുറികള്‍ സ്ഥാപിക്കണം; എസ് എഫ് ഐ ആലപ്പുഴ  ജില്ലാ സമ്മേളനം

ആലപ്പുഴ: കലാലയങ്ങളില്‍ വിദ്യാര്‍ഥിനി സൗഹൃദ മുറികള്‍ സ്ഥാപിക്കണമെന്ന് ജി ഭുവനേശ്വരന്‍ നഗറില്‍(ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) നടന്ന എസ് എഫ് ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുറക്കാട് ഗവ:ഐടിഐയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും പുതിയ കോഴ്‌സുകളും അനുവദിക്കുക,കേരള സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, ആര്‍ നാസര്‍,ജി വേണുഗോപാല്‍,അഡ്വ.മനു സി പുളിക്കല്‍,കെ ജി രാജേശ്വരി,ആര്‍ രാഹുല്‍,ജലജാചന്ദ്രന്‍,എം ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.അഡ്വ.കെ ടി മാത്യൂ നന്ദി പറഞ്ഞു.

എസ് എഫ് ഐ ജില്ലാ പ്രസിഡന്റായി വി വിജേഷിനെയും സെക്രട്ടറിയായി ജിഷ്ണുശോഭയെയും 43-ാം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എ എ അക്ഷയ്,പി പ്രവീണ്‍,ബിനീഷ് വിജയന്‍,ധനേഷ്, ഗോപിക വിജയപ്രസാദ്(വൈസ് പ്രസിഡന്റുമാര്‍),എസ് സച്ചു,മുഹമ്മദ് യാസീന്‍,ശ്രീകാന്ത് കെ ചന്ദ്രന്‍,അഖില്‍ ഷാജി, ജിജോജോണ്‍ (ജോ:സെക്രട്ടറിമാര്‍),നജ്മ, വനമാലി, ആഷിഖ്, നന്ദു, ബിലാല്‍ എന്നിവരും ഔദ്യോഗിക ഭാരവാഹികളും ഉള്‍പ്പെടെ 17 അംഗങ്ങളുള്ള സെക്രട്ടറിയേറ്റിനെയും 54 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.സംസ്ഥാന സമ്മേളന പ്രതിനിധികളായി 37 പേരെയും തെരഞ്ഞെടുത്തു.

 

Read more topics: alappuzha, sfi, district meeting
English summary
girl student friendly rooms need in colleges; sfi alappuzha district meet
topbanner

More News from this section

Subscribe by Email