Monday September 24th, 2018 - 1:44:am
topbanner

കടലിന് കലിയടങ്ങുന്നില്ല; പുറക്കാട് വീണ്ടും കടലേറ്റം

NewsDesk
കടലിന് കലിയടങ്ങുന്നില്ല; പുറക്കാട് വീണ്ടും കടലേറ്റം

ആലപ്പുഴ: കടലിന് കലിയടങ്ങുന്നില്ല. പുറക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീണ്ടും കടൽത്തിരമാലകൾ കരയിലേക്കാഞ്ഞടിച്ചു. നിരവധി വീടുകൾ തകർച്ചാഭീഷണിയിൽ. തീരദേശവാസികൾ ആശങ്കയിൽ.

പുറക്കാട് ഗ്രാമപഞ്ചായത്തിലെ പുന്തല, പുത്തൻ നട, വാസുദേവ പുരം, തുടങ്ങി 1,14, 15, 17 വാർഡുകളിലും, നീർക്കുന്നം, കോമന ,കാക്കാഴം തുടങ്ങിയ പ്രദേശങ്ങളിലുമാണ് കടലേറ്റം ശക്തമായിരിക്കുന്നത്. ഇന്നലെ (ശനി) വൈകിട്ടോടെ ആരംഭിച്ച കടലേറ്റം രാത്രി 10 മണിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്. കടൽഭിത്തിക്കു മുകളിലൂടെ ഇരച്ചുകയറിയ തിരമാലകൾ വീടുകൾ കടന്ന് ദേശീയ പാത വരെ എത്തിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി വളർത്തുമൃഗങ്ങളും കന്നുകാലികളും കടൽത്തിരയിൽപ്പെട്ടു. പച്ചക്കറി, വാഴ കൃഷികൾ ഉപ്പുവെള്ളം കയറി നശിച്ചു. alappuzha purakkad coastal areaa

പുന്തലയിൽ മാലി പുരയിടത്തിൽ കാർത്തികേയന്റെ അത്തം വള്ളത്തിന്റെ 40 ലക്ഷം രൂപ വരുന്ന വല ഒഴുകി പോയി. പുത്തൻ പറമ്പിൽ സനൽ കുമാറിന്റെ പശുത്തൊഴുത്തിൽ വെള്ളം കയറി പശുക്കളും, ആടുകളും വെള്ളത്തിനടിയിലായി. പല കുടുംബങ്ങളും വീട്ടുപകരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളുമായി ദൂരെയുള്ള ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. മറ്റ് ചിലരാകട്ടെ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടു സാധനങ്ങൾ മാറ്റുന്ന തിരക്കിലാണ്. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെ ഇതു സാരമായി ബാധിച്ചു. പുറക്കാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ പുതുവൽ ഷിജി മോൻ, തെക്കേയറ്റം സോമൻ, പുതുവൽ അനന്തൻ, ഷഡാനന്ദൻ പുതവൽ കവി രാജ് തുടങ്ങിയവരുടെ വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലാണ്.

കടൽഭിത്തിയുടെ മുകളിലൂടെ കൂറ്റൻ തിരമാലകൾ തീരത്തേക്ക് അതിദ്രുതം അടിച്ചുകയറുന്നത് തുടരുകയാണ്. കടലേറ്റം ശക്തമായിട്ടും തീരദേശ സംരക്ഷണത്തിന് സംവിധാനമൊരുക്കാത്ത അധികൃതരുടെ അനസ്ഥയിൽ തീരദേശവാസികൾ പ്രതിഷേധത്തിലാണ്. കടൽഭിത്തിയുടെ അടിയിൽ നിന്നും മണ്ണൊലിച്ച് കടൽഭിത്തിയും താഴ്ന്നു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയ നിർമ്മാണം മൂലമാണ് ഇതെന്നാണ് പരാതി. കടലേറ്റം തുടർന്നാൽ ദേശീയ പാതയും തകർന്നേക്കുമെന്നാണ് പ്രദേശവാസികളുടെ ഭീതി.

Read more topics: alappuzha, purakkad, coastal,
English summary
alappuzha purakkad coastal areaa
topbanner

More News from this section

Subscribe by Email