Wednesday September 26th, 2018 - 4:39:am
topbanner

ആലപ്പുഴയിലെ പള്ളിപ്പുറം മെഗാ ഫുഡ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

Aswani
ആലപ്പുഴയിലെ പള്ളിപ്പുറം മെഗാ ഫുഡ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

ആലപ്പുഴ: പള്ളിപ്പുറത്തെ വ്യവസായ വികസന കോർപറേഷന്റെ 65 ഏക്കർ സ്ഥലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്ക് ഉയരുന്നു. പള്ളിപ്പുറത്ത് വ്യവസായ വിപ്ലവം സാധ്യമാക്കുന്ന ഫുഡ്പാർക്കിൽ 15ഓളം കമ്പനികളുടെ നിർമ്മാണമാണ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. 20ൽ അധികം യൂണിറ്റുകളാണ് ഫുഡ്പാർക്കിൽ ഉണ്ടാവുക. സംസ്ഥാന സർക്കാരിന്റെ ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, കേന്ദ്രസർക്കാർ ഗ്രാൻഡായ 50 കോടി രൂപ,ബാങ്ക് വായ്പ 10 കോടി രൂപ എന്നിങ്ങനെ 130 കോടി രൂപയാണ് ഫുഡ് പാർക്കിന് അനുവദിച്ചിരിക്കുന്നത്.

പാർക്കിനായി നൽകിയ 65 ഏക്കർ സ്ഥലത്തിന് പുറമെ വൈദ്യുതിയും വെളളവും റോഡും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ സംരംഭകർക്കായി നൽകുമെന്നതും പാർക്കിന്റെ പ്രത്യേകതയാണ്. 2017 ജൂൺ 11 നിർമ്മാണം ആരംഭിച്ച ഫുഡ്പാർക്കിൽ ഏറെയും സമുദ്രഭക്ഷ്യ ഉൽപന്നങ്ങളുടെ യൂണിറ്റുകളാണ് ഉണ്ടാവുക.യൂണിറ്റുകൾക്കായുള്ള കെട്ടിടം നിർമ്മിക്കേണ്ട ചുമതല സംരംഭകർക്ക് തന്നെയാണ്. മൂന്നു മുതൽ ആറു കോടി രൂപ വരെയാണ് കെട്ടിടനിർമ്മാണത്തിന് സംരംഭകർക്കുള്ള ചെലവ്.

സമുദ്ര ഭക്ഷ്യഉൽപന്നങ്ങൾ പാഴാക്കുന്നത് തടയുവാനും ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനും ഫുഡ് പാർക്ക് ലക്ഷ്യം വയ്ക്കുന്നു.സമുദ്ര ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയെ മുന്നോട്ട് നയിക്കാനും ഉണർവ് പകരുവാനും ഫുഡ് പാർക്ക് കൊണ്ട് സാധിക്കും. കോൾഡ് സ്റ്റോറേജ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ഫുഡ്്പാർക്കിൽ ഉണ്ട്. പ്രകൃതിഭംഗി ഒത്തിണങ്ങിയ പള്ളിപുറത്തിന്റെ സൗന്ദര്യം ഫുഡ് പാർക്കിനെ മറ്റ് സംരംഭങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നു. ഫുഡ് പാർക്കിനായുള്ള ജലമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

2019 മാർച്ചോടെ ഫുഡ് പാർക്ക് പ്രവർത്തക്ഷമമാകും.ഫുഡ്പാർക്ക് വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകുമെന്ന് ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. ഹരിക്കുട്ടൻ പറഞ്ഞു.പള്ളിപ്പുറത്തിന് അലങ്കാരമായ മലബാർ സിമന്റ്, എൻജിനീയറിങ് കോളേജ്, എന്നിവയ്ക്ക് സമീപമാണ് ഫുഡ് പാർക്ക്. കെ എസ് ഐ ഡി സി യുടെ 300 ഏക്കർ വ്യവസായ എസ്റ്റേറ്റിനോട് ചേർന്ന് ഇൻഫോ പാർക്കിന് ശേഷം ഫുഡ് പാർക്ക് കൂടി വരുന്നതോടെ പള്ളിപ്പുറം വ്യവസായികളുടെ പറുദീസായായി മാറും.

English summary
construction work is in the final stage of Pallipuram Mega Food Park in Alappuzha
topbanner

More News from this section

Subscribe by Email