Monday July 23rd, 2018 - 5:34:am
topbanner
Breaking News

നെഹ്‌റു ട്രോഫി വള്ളം കളി ഓഫീസ് ആലപ്പുഴയിൽ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

Aswani
നെഹ്‌റു ട്രോഫി വള്ളം കളി ഓഫീസ് ആലപ്പുഴയിൽ ജില്ലാ കളക്ടർ  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു. ആർ.ഡി. ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് നെഹ്‌റു ട്രോഫി ബോട്ട് റേസ് ഓഫീസ് പ്രവർത്തിക്കുക.

നെഹ്‌റുട്രോഫി വള്ളം കളിയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയും ജില്ലാ കളക്ടർ നിർവഹിച്ചു. മൈ ട്രിപ്പ് ഹൗസ് ബോട്ട് ഉടമ നിയാസ് യൂനസിന് ആദ്യ ടിക്കറ്റ് കൈമാറി കൊണ്ടാണ് കളക്ടർ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറി വി ആർ കൃഷ്ണ തേജ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എം.ഇക്ബാൽ, എം.വി.അൽത്താഫ്, ജോസഫ് വല്ല്യായിക്കൽ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ്, ഡി.റ്റി.പി.സി.സെക്രട്ടറി മാലിൻ, അമ്പലപ്പുഴ തഹസിൽദാർ ആശാ സി.എബ്രഹാം, അബ്ദുൾ സലാം ഹബ്ബ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: alappuzha, nehru trophy, vallamkali
English summary
The District Collector was inaugurated the Nehru Trophy vallamkali office in Alappuzha
topbanner

More News from this section

Subscribe by Email