Monday September 24th, 2018 - 7:46:pm
topbanner

ആലപ്പുഴയില്‍ ഭിക്ഷ ചോദിച്ചെത്തിയ വൃദ്ധന്‍ 13കാരിയെ പീഡിപ്പിച്ചു

NewsDesk
ആലപ്പുഴയില്‍ ഭിക്ഷ ചോദിച്ചെത്തിയ വൃദ്ധന്‍ 13കാരിയെ പീഡിപ്പിച്ചു

ആലപ്പുഴയില്‍ ഭിക്ഷ ചോദിച്ചെത്തിയ വൃദ്ധന്‍ 13കാരിയെ പീഡിപ്പിച്ചു. ആലപ്പുഴ പരുമലയിലാണ് 66കാരനായ യാചകന്‍ ആറാംക്ലാസുകാരിയെ പീഡിപ്പിച്ചത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന ബാലികയ്ക്ക് യാചകനില്‍ നിന്ന് ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്.

കൂലിപ്പണി ചെയ്താണ് അപ്പൂപ്പനും അമ്മൂമ്മയും കുട്ടിയെ വളര്‍ത്തിയത്. ഇവര്‍ രണ്ടുപേരും ജോലിക്ക് പോകുന്നതു കൊണ്ട് സ്‌കൂള്‍ അവധിയുള്ള ദിവസങ്ങളില്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് സ്ഥിരമായി ഭിക്ഷാടനത്തിനെത്തിയിരുന്ന കണ്ണന്‍ മനസ്സിലാക്കി. 13 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ നാടുവിട്ടത്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. 40 വര്‍ഷമായി പരുമലയുടെ സമീപ പ്രദേശങ്ങളില്‍ ഭിക്ഷാടനം നടത്തുന്ന, തമിഴ്‌നാട് മധുരമീനാക്ഷി ക്ഷേത്രത്തിനു സമീപം മാരിയമ്മാള്‍ തെരുവ് സ്വദേശി കണ്ണനെ (കൃഷ്ണന്‍66)യാണ് അറസ്റ്റ് ചെയ്തത്.

ഭിഷാടനത്തിനെത്തിയ കണ്ണന്‍ വീട്ടിലേക്കു കടന്നുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങള്‍ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയില്‍ നിന്ന് അധ്യാപകരാണ് കാര്യങ്ങള്‍ മനസിലാക്കിയത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ പരുമലയില്‍ നിന്നാണ് പുളിക്കീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുണയ്ക്ക് ആരുമില്ലാതെ ബാലികയെ പോലീസ് വാഹനത്തില്‍ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നതിനെ നാട്ടുകാര്‍ എതിര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവാവ് 3 പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

Read more topics: alappuzha, molested, girl
English summary
alappuzha molested miner girl
topbanner

More News from this section

Subscribe by Email