Wednesday June 20th, 2018 - 4:37:pm
topbanner
Breaking News

'കൃഷിമന്ത്രി വിളിപ്പുറത്ത്'; ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി നാടൻമുട്ടകൾ ഹോർട്ടികോർപ്പ് സംഭരിക്കും: മന്ത്രി വി.എസ്. സുനിൽകുമാർ

Aswani
'കൃഷിമന്ത്രി വിളിപ്പുറത്ത്'; ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി നാടൻമുട്ടകൾ ഹോർട്ടികോർപ്പ് സംഭരിക്കും: മന്ത്രി വി.എസ്. സുനിൽകുമാർ

ആലപ്പുഴ: ജില്ലയിലെ കഞ്ഞിക്കുഴിയിൽ നാടൻമുട്ടകൾ സംഭരിച്ച് വിതരണം നടത്തുന്നതിന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഹോർട്ടികോർപ്പിന് നിർദ്ദേശം നൽകി.

കഞ്ഞിക്കുഴിയിൽ പ്രത്യേക പദ്ധതിപ്രകാരം തുടങ്ങിയ കോഴിവളർത്തലിലൂടെ ഉത്പാദിപ്പിക്കപ്പെട്ട നാടൻമുട്ടകൾ വിപണനം നടത്താനാകാതെ നശിച്ചുപോകുന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വെളളിയാഴ്ച കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന ലൈവ് ഫോൺ ഇൻ പരിപാടിയിൽ കർഷകർ പരാതി ഉന്നയിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൃഷിമന്ത്രിയുടെ നടപടി.

വെളളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ലൈവ് ഫോൺ ഇൻ പരിപാടി. ഒരു മണിക്കൂർ നടന്ന പരിപാടിയിൽ 19 കർഷകരാണ് മന്ത്രിയെ നേരിട്ടു വിളിച്ചത്. എല്ലാ കർഷകരുടെയും പ്രശ്ന പരിഹാരത്തിനുളള നടപടികൾ സ്വീകരിക്കുവാൻ ഉടൻ തന്നെ മന്ത്രി നിർദ്ദേശം നൽകുകയുമുണ്ടായി.

English summary
'krishi mantri vilippurath'; kanjikuzhi eggs will be stored by horticorp in alappuzha: minister v s sunil kumar

More News from this section

Subscribe by Email