Wednesday November 14th, 2018 - 5:35:pm
topbanner

തണ്ണീർമുക്കം ബാരേജിലെ സാങ്കേതിക സൗകര്യം പൂർത്തിയാകാൻ രണ്ടുമാസം വേണം: മന്ത്രി മാത്യു ടി തോമസ്

Aswani
തണ്ണീർമുക്കം ബാരേജിലെ സാങ്കേതിക സൗകര്യം പൂർത്തിയാകാൻ രണ്ടുമാസം വേണം: മന്ത്രി മാത്യു ടി തോമസ്

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ നിർമാണം പൂർത്തിയാകാൻ രണ്ടുമാസം വേണ്ടിവരുമെന്നും അതിനാലാണ് താൻ ഉദ്ഘാടനത്തിനായി സെപ്തംബർ, ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രിയുടെ തീയതി ചോദിച്ചതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ തീയതിക്കായി ഉദ്ഘാടനം നീട്ടുകയാണെന്നുമുള്ള പ്രചരണം ശരിയല്ലെന്നും ജലവിഭവമന്ത്രി മാത്യു.ടി.തോമസ്. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

രണ്ടു ബാരേജുകളിലെ ഷട്ടറുകൾ ഇപ്പോൾ തന്നെ തുറന്നു കിടക്കുകയാണ്. ഷട്ടർ അടച്ചതിനാൽ വെള്ളത്തിന്റെ നില ഉയരുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. തുറന്നുകിടക്കുന്ന ഷട്ടറുകളുടെ ഇരുഭാഗത്തും ഒരേ നിലയിൽ വെള്ളം നിൽക്കുന്നത് ചൂണ്ടിക്കാണിച്ച് മന്ത്രി പറഞ്ഞു. പണി തീർന്നതാണെങ്കിൽ ഇന്നലെ തന്നെ തുറന്നുനൽകാൻ പറഞ്ഞാണ് തന്നെ മുഖ്യമന്ത്രി ഇങ്ങോട്ടയച്ചത്. പരിശോധനയിലാണ് സാങ്കേതിക പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കേണ്ടതുണ്ട്.

മൂന്നാം ബാരേജിലെ 28 ഷട്ടറുകളുടെയും നിർമാണം പൂർത്തിയായി. നാവിഗേഷൻ ലോക്ക് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടിയാണ് നടക്കുന്നത്. ഇവിടെ ഇനിയും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ലോക്ക് പരിശോധിക്കുന്നതിനായി ജനറേറ്റർ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വൈദ്യുതീകരണം പൂർത്തിയാക്കാൻ രണ്ടു മാസം വേണ്ടിവരുമെന്നതിനാലാണ് രണ്ടുമാസം കഴിഞ്ഞുള്ള സമയം ഉദ്ഘാടനത്തിനായി ചോദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാന പാലത്തിന്റെ അപ്രോച്ചുകൾ ഉടൻ തീർക്കും. ഇവിടെയുള്ള മൺചിറ നീക്കുന്നത് സംബന്ധിച്ച് തണ്ണീർമുക്കം പഞ്ചായത്തും ധീവരസഭയും ചില തർക്കങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവയിൽ രമ്യമായ പരിഹാരം കാണേണ്ടതുണ്ട്. മണൽതിട്ടയും ഇപ്പോഴത്തെ വെള്ളപ്പൊക്കവുമായി ഒരു ബന്ധവുമില്ല. പദ്ധതി പൂർത്തികരിക്കുന്നതിന് സമയം പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
The technical facility in the Thanneermukkom Barrage is required to complete two months: minister mathew t thomas
topbanner

More News from this section

Subscribe by Email