Wednesday November 14th, 2018 - 9:40:pm
topbanner

സംസ്ഥാനത്ത് 50 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി ആരംഭിക്കും : ഇ ചന്ദ്രശേഖരൻ

Aswani
സംസ്ഥാനത്ത് 50 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി ആരംഭിക്കും : ഇ ചന്ദ്രശേഖരൻ

ചെങ്ങന്നൂർ: സംസ്ഥാനത്ത് 50 സ്മാർട്ട് വില്ലേജ് ഓഫീസുകൾ 2018-19 വർഷത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മുളക്കുഴ വില്ലേജ് ഒഫീസിനായി പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കി. പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന വകുപ്പിന്റെ അടിസ്ഥാന ഘടകമായ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം മന്ത്രി പറഞ്ഞു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്ന പദ്ധതി അതീവജാഗ്രതയോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ്. സുഹാസ്, മുൻ എം.എൽ.എ പി. സി. വിഷ്ണുനാഥ് ,ജില്ലാ പഞ്ചായത്ത് അംഗം വി. വേണു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, എ.ഡി.എം ഐ. അബ്ദുൾസലാം, ആർ.ഡി.ഒ വി. ഹരികുമാർ , ജനപ്രതിനിധികൾ, വിവിധരാഷട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
50 smart village offices will be set up in the state: minister e chandrasekharan
topbanner

More News from this section

Subscribe by Email