Friday November 16th, 2018 - 11:17:am
topbanner

14 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

NewsDesk
14 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: 14 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ആനന്ദേശ്വരം വേലങ്ങാട് വീട്ടിൽ ബിനു (36)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

മത്സ്യതൊഴിലാളിയായ ബിനു കഴിഞ്ഞ ഒരു മാസത്തിലധികമായി കുട്ടിയെ ഇത്തരത്തിൽ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസാണ് ചുമത്തിയത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Read more topics: alappuzha, arrested, sexual, assault,
English summary
alappuzha man was arrested for sexual assault
topbanner

More News from this section

Subscribe by Email