Wednesday June 20th, 2018 - 4:36:pm
topbanner
Breaking News

കാവാലം തട്ടാശേരി പാലം; 185 സെന്റ് ഭൂമി ഡയറക്ട് /നെഗോഷ്യറ്റഡ് പര്‍ച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി

Aswani
കാവാലം തട്ടാശേരി പാലം; 185 സെന്റ് ഭൂമി ഡയറക്ട് /നെഗോഷ്യറ്റഡ് പര്‍ച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി

ആലപ്പുഴ: കാവാലം തട്ടാശേരി പാലത്തിനായി ആകെ ഏറ്റെടുക്കേണ്ടത് 185 സെന്റ് ഭൂമി ഡയറക്ട് /നെഗോഷ്യറ്റഡ് പര്‍ച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായി. ഇതിനായി നാലുകോടി രൂപയുടെ സാമ്പത്തികാനുമതി നേരത്തെ തന്നെ കിഫ്ബിയില്‍ നിന്ന് നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ അഭ്യര്‍ഥന പ്രകാരം കുട്ടനാട് താലൂക്കില്‍ കുന്നുമ്മൽ വില്ലേജില്‍ 22 സര്‍വേ നമ്പരുകളിലായി 75 സെന്റ് സ്ഥലവും കാവാലം വില്ലേജില്‍ 19 സര്‍വേ നമ്പരുകളിലായി 110 സെന്റ് സ്ഥലവും അടിയന്തിര സ്വഭാവത്തോടുകൂടി ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതിയായിരിക്കുന്നത്.

കാവാലം നിവാസികളുടെ ഒന്നര പതിറ്റാണ്ടോളമായുള്ള ആവശ്യമായ തട്ടാശേരി പാലത്തിന് 2016 ലാണ് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചത്. പാലം നിര്‍മിക്കേണ്ട പമ്പയാര്‍ ദേശീയജലപാതയുടെ ഭാഗമായതിനാല്‍ ഉയരവും നീളവും വര്‍ധിപ്പിക്കേണ്ടി വന്നതോടെ അതിനാവശ്യമായ 52.4 കോടിയുടെ ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു. ആദ്യം തയാറാക്കിയ ഡിസൈനില്‍ ആറ് മീറ്ററില്‍ താഴെയായിരുന്നു ഉയരം. ഇത് ദേശീയ ജലപാത അതോറിറ്റി നിരസിച്ചതോടെ ജലോപരിതലത്തില്‍ നിന്ന് ആറ് മീറ്റര്‍ ഉയരമാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. നടപ്പാതയടക്കം 11 മീറ്റ് വീതിയിലാണ് പാലം നിര്‍മിക്കുക.

അപ്രോച്ച് റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയും ചേര്‍ന്ന് ഏകദേശം 15 മീറ്ററോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. അപ്രോച്ച് റോഡ് അടക്കം 396.21 മീറ്റര്‍ നീളത്തില്‍ ഭൂമി ആവശ്യമാണ്. സ്ഥലമുടകളുടെ പരാതി പരിഗണിച്ച് അലൈന്‍മെന്റില്‍ നേരിയ ഭേദഗതിക്ക് കാവാലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പേരും കണ്‍സന്റ് നല്‍കാന്‍ സന്നദ്ധരായി. കാവാലം വില്ലേജ് പരിധിയിലെ ഏതാനും ഭൂഉടമകള്‍ കണ്‍സന്റ് നല്‍കാന്‍ തയാറായിട്ടില്ല.

പ്രശ്‌നപരിഹാരത്തിനായി മൂന്നു തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ കണ്‍സന്റ് നല്‍കാന്‍ തയാറാകുന്നവരുടേത് നെഗോഷ്യറ്റഡ് പര്‍ച്ചേസ് പ്രകാരവും ശേഷിക്കുന്നവരുടേത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നഷ്ടപരിഹാര നിയമത്തിലൂടേയും ഏറ്റെടുക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. 12 സ്പാനോടു കൂടിയാകും പാലം നിര്‍മാണം. പണം അനുവദിച്ച് രണ്ട് വര്‍ഷക്കാലമായിട്ടും നിര്‍മാണ നടപടികളിലേക്ക് കടക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഭൂഉടമകളുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി അടിയന്തിരമായി ടെണ്ടര്‍ ചെയ്യണമെന്നും കാവാലം പാലം സമ്പാദക സമിതി ആവശ്യപ്പെട്ടു. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെ യാത്ര ക്ലേശം പരിഹരിക്കാന്‍ ഈ പാലം വേഗത്തില്‍ യാഥാര്‍ഥ്യമാക്കണമെന്ന് കാവാലം സൂര്യ യുവജനക്ഷേമകേന്ദ്രം ഹാളില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

English summary
kavalam thattassery bridge;Administrative sanction for acquisition under 185 Cent Land Direct / Negative Purchase

More News from this section

Subscribe by Email