Wednesday November 14th, 2018 - 11:23:pm
topbanner

ആലപ്പുഴയിലെ കടലാക്രമണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു

NewsDesk
ആലപ്പുഴയിലെ കടലാക്രമണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ രൂക്ഷമായ കടലാക്രമണംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തി.

ആലപ്പുഴ, തൃക്കുന്നപ്പുഴ, പുന്നപ്ര, ആറാട്ടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതുകാരണം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ എം.എല്‍.എ. മാരുടെ യോഗം നാളെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more topics: alappuzha, ramesh chennithala,
English summary
alappuzha kadalakramanam
topbanner

More News from this section

Subscribe by Email