ആലപ്പുഴ: ഡി വൈ ഫ് ഐ ആലപ്പുഴ മെഡിക്കൽ കോളേജിൽ "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "എന്ന സന്ദേശമുയർത്തി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന "ഹൃദയപൂർവം "പദ്ധതി ഒരു വർഷം പിന്നിട്ട് രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. തുടക്കത്തിൽ 500 പൊതികൾ ആണ് നൽകാൻ തീരുമാനിച്ചിരുന്നതെങ്കിലും വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിച്ച വലിയ പിന്തുണ അത് വർധിപ്പിക്കുവാൻ കാരണമായി ഇപ്പൊൾ ശരാശരി 4000 പൊതിചോറുകളാണ് ദിവസേന വിതരണം ചെയ്യുന്നത്.
ജില്ലയിൽ ഡി വൈ ഫ് ഐ ക്ക് 148 മേഖല കമ്മറ്റികളും 1500ൽ പരം യൂണിറ്റ് കമ്മറ്റികളും ആണുള്ളത്. ഒരു ദിവസം ഒരു മേഖല കമ്മറ്റിക്കാണ് ചുമതല, കക്ഷിരാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അതീതമായി ഡി വൈ ഫ് ഐ വോളന്റിയർമാർ വീട് വീടാന്തരം കയറി ഇറങ്ങിയാണ് സുമനസുകളിൽനിന്നും പൊതി ചോറുകൾ സ്വീകരിക്കുന്നത്. ഇത് വാഹനങ്ങളിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങാതെയാണ് കഴിഞ്ഞ ഒരു വർഷം 14ലക്ഷത്തിൽപരം പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഭക്ഷണ പൊതികളിൽ പ്ലാസ്റ്റിക് ഒഴുവാക്കിയാണ് പൊതി ചോറുകൾ നൽകുന്നത്.
2017ജൂൺ 30ന് കേരളത്തിന്റെ ആദരണീയനായ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ ജി. സുധാകരൻ ഉൽഘാടനം ചെയ്ത് ആരംഭിച്ച "ഹൃദയപൂർവം "പരുപാടി ഒരു വർഷം പിന്നിടുമ്പോൾ വ്യത്യസ്ത തുറകളിലെ അനവധി പ്രമുഖരാണ് പിന്തുണ അറിയിച്ചത് എത്തിയിട്ടുള്ളത് സിപിഐ എം ജില്ലാ സെക്രട്ടറി സജിചെറിയാൻ എം എൽ എ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ ചലച്ചിത്ര സംവിധായകൻ രഞ്ജി പണിക്കർ, ജീവകാരുണ്യ പ്രവർത്തകൻ ഫാദർ സെബാസ്റ്റ്യൻ പുനശേരി, എ മഹേന്ദ്രൻ, എച്. സലാം, പി പി ചിത്തരഞ്ജൻ എന്നിവരും വിവിധ ഘട്ടങ്ങളിൽ സാന്നിദ്ധ്യമായിട്ടുണ്ട്.
ഒരു വർഷം തികയുന്ന ഇന്ന് ഹൃദയ പൂർവ്വം പരുപാടിയിൽ എത്തിച്ചേർന്നു ആദ്യ പൊതിച്ചോറ് നൽകിയത് ശാന്തിഗിരി ആശ്രമം സെക്രട്ടറി ശ്രീ ഗുരുരത്നം ജ്ഞാനതപസ്വി ആണ്. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഹൗസിംഗ് ബോർഡ് ചെയർമാനുമായ ശ്രീ പി പ്രസാദ് പരുപാടിയിലേക്കെത്തിയത് തന്റെ വീട്ടിൽ തയാറാക്കിയ 10പൊതി ചോറുമായാണ്. ഈ പൊതിച്ചോർ അദ്ദേഹം കൈ മാറി ഡി വൈ ഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ, പ്രസിഡന്റ് അനസ് അലി, ട്രഷറർ ആർ രാഹുൽ, എച് സലാം, എ, ഓമനക്കുട്ടൻ, ലിജിൻ കുമാർ, ഉദേഷ് യൂ കൈമൾ, പ്രജിത് കാരിക്കൽ, എം സജീർ, അജ്മൽ ഹസ്സൻ എന്നിവർ പങ്കെടുത്തു.