Wednesday September 19th, 2018 - 10:34:pm
topbanner
Breaking News

ആലപ്പുഴ ജില്ലയിൽ 1805 പേർക്ക് ധനസഹായം നൽകി

mijila
ആലപ്പുഴ ജില്ലയിൽ 1805 പേർക്ക് ധനസഹായം നൽകി

ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാരിന്റെ അടിയന്തിര ധനസഹായം വിതരണം ചെയ്തുതുടങ്ങി. ജില്ലയിൽ 1805 പേർക്കാണ് സഹായം വിതരണം ചെയ്തത്. 10,000 രൂപ വീതമാണ് സഹായം. 

സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് 1180 പേർക്ക് 3800 രൂപയും വിതരണം ചെയ്തു. 62,000 കിറ്റുകളാണ് ജില്ലയിലെ വിവിധ താലൂക്കുകളിൽ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞത്.

കുട്ടനാട് താലൂക്ക് ഉൾപ്പെടെ ദുരന്ത ബാധിത പ്രദേശങ്ങളിലെ – അർഹരായ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ വിതരണം ചെയ്യുമെന്നും ജില്ല ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 47.49 കോടി രൂപയും സംസ്ഥാന ദുരന്തനിവാരണ നിധിയിയിൽ 24.81 കോടി രൂപയും സഹായധന വിതരണത്തിന് അനുവദിച്ചിരുന്നു.

Read more topics: flood, alappuzha, relief fund,
English summary
alappuzha district funding for flood
topbanner

More News from this section

Subscribe by Email