Monday September 24th, 2018 - 9:05:pm
topbanner

ജനപ്രിയ കളക്ടര്‍ക്ക് ആലപ്പുഴയുടെ സ്‌നേഹാദരം

NewsDesk
ജനപ്രിയ കളക്ടര്‍ക്ക് ആലപ്പുഴയുടെ സ്‌നേഹാദരം

ആലപ്പുഴ: സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന ജനകീയ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാറിന് ആലപ്പുഴ പൗരാവലി യാത്രയയപ്പ് നല്‍കി. ആലപ്പുഴ സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു.

സാധ്യമാകില്ലെന്നു പലരും വിശ്വസിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിക്കാണിച്ച ജനകീയനായ ഉദ്യോഗസ്ഥനാണ് ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാറെന്ന് എം.പി. പറഞ്ഞു. ജില്ലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികളെടുക്കുന്നതിനൊപ്പം തന്നെ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്ന ഭവന ഭാരതം പോലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുക്കാന്‍ കളക്ടര്‍ക്കായി. ചിത്തിരക്കായലില്‍ കൃഷി ഇറക്കാനും കോമളപുരം സ്പിന്നിങ് മില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു. 35 കോടി രൂപയോളം രൂപ ചികിത്സാസഹായമായി ജില്ലയിലെത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചെന്നും എം.പി. പറഞ്ഞു.

സമൂഹ നന്മയ്ക്കായി എങ്ങനെ പദവി വിനിയോഗിക്കാമെന്ന് തെളിയിച്ചുതരാന്‍ കളക്ടര്‍ക്കു കഴിഞ്ഞെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ്പ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ക്കായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു. പൗരാവലിയുടെ ഉപഹാരം കളക്ടര്‍ക്ക് എം.പി. കൈമാറി. 73 സംഘടനകള്‍ കളക്ടര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ മറുപടി പ്രസംഗം നടത്തി.

രാജീവ് ആലുങ്കല്‍, കല്ലേലി രാഘവന്‍പിള്ള, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, എബ്രഹാം അറയ്ക്കല്‍, പി. ജ്യോതിസ്, പി.പി. ചിത്തരഞ്ജന്‍, എസ്. മഹാദേവന്‍, ജെ. കൃഷ്ണന്‍, എ.കെ. പത്മനാഭപിള്ള, എ.എം. നസീര്‍, സബ് കളക്ടര്‍ ഡി. ബാലമുരളി, രവി പാലത്തുങ്കല്‍, എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
alappuzha district collector N. Padmakumar transfer
topbanner

More News from this section

Subscribe by Email