Wednesday November 21st, 2018 - 9:54:am
topbanner

ചിട്ടി പണം ചോദിച്ചെത്തിയ ഒമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന് പരാതി: ദമ്പതികൾക്ക് 90% പൊള്ളൽ

NewsDesk
ചിട്ടി പണം ചോദിച്ചെത്തിയ ഒമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന് പരാതി: ദമ്പതികൾക്ക് 90% പൊള്ളൽ

അമ്പലപ്പുഴ: ഇടുക്കി രാജക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് ഗുരുതരമായ പൊള്ളലേറ്റത്. രാജക്കാട് സ്വദേശി വേണു (64) ഭാര്യ സുമ (50) എന്നിവർക്കാണ് പൊള്ളലേറ്റത്.

അമ്പലപ്പുഴ സ്വദേശി സുരേഷ് നടത്തിയിരുന്ന ബി ആൻഡ് ബി ചിട്ടിയിൽ ഇവർ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ചിട്ടിയിൽ ഇറക്കിയിരുന്നു. ഈ പണം ചോദിച്ച് ദമ്പതികൾ ഇന്ന് രാവിലെ മുതൽ ചിട്ടി ഉടമയുടെ വീട്ടിൽ കുത്തിയിരുന്നിരുന്നു.

പെട്രോൾ സുരേഷ് ഒഴിച്ചതാണോ ഇവർ തനിയെ ഒഴിച്ചതാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത് .ചിട്ടി ഉടമ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാൾ നടത്തിയിരുന്ന ചിട്ടി കമ്പിനി 2013 ൽ പൊട്ടിയിരുന്നു.ഇയാൾക്കെതിരെ ചിട്ടി സംബന്ധിച്ച് 17 കേസുകൾ കോടതിയിലുണ്ട്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലുള്ള ദമ്പതികൾക്ക് 90% പൊള്ളലോടെ അതീവ ഗുരുതരാവസ്ഥയിലാണ്.ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമം നടക്കുന്നു.

Read more topics: alappuzha, couple, petrol,
English summary
alappuzha couple petrol
topbanner

More News from this section

Subscribe by Email