Monday October 22nd, 2018 - 4:55:am
topbanner
Breaking News

ഹരിപ്പാട് മുൻ എം.എൽ.എ സി.ബി.സി വാര്യരുടെ സ്മരണാർത്ഥം സി.ബി.സി വാര്യർ ഫൗണ്ടേഷൻ, മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള പുരസ്കാരം കെ.എൻ. രവീന്ദ്രനാഥിന്

Aswani
ഹരിപ്പാട് മുൻ എം.എൽ.എ സി.ബി.സി വാര്യരുടെ സ്മരണാർത്ഥം സി.ബി.സി വാര്യർ ഫൗണ്ടേഷൻ, മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള  പുരസ്കാരം കെ.എൻ. രവീന്ദ്രനാഥിന്

ആലപ്പുഴ: ഹരിപ്പാട് മുൻ എം.എൽ.എ സി.ബി.സി വാര്യരുടെ സ്മരണാർത്ഥം സി.ബി.സി വാര്യർ ഫൗണ്ടേഷൻ, മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകന് പ്രഖ്യാപിച്ച പുരസ്കാരം സി.പി.എം സൈദ്ധാന്തികനും സി.ഐ.ടി.യു ദേശീയ നേതാവുമായ കെ.എൻ. രവീന്ദ്രനാഥിന്.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സി.ബി.സി വാര്യരുടെ അഞ്ചാം ചരമവാർഷിക ദിനമായ 17ന് രാവിലെ 10ന് ഹരിപ്പാട് എസ് ആൻഡ് എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ച‌ടങ്ങിൽ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും. മികച്ച പാർലമെന്റേറിയനുള്ള കഴിഞ്ഞ വർഷത്തെ ഫൗണ്ടേഷൻ അവാർഡ് ജി. സുധാകരനായിരുന്നു. കെ. ചന്ദ്രൻപിള്ള ചെയർമാനും സെബാസ്റ്റ്യൻപോൾ, എ. സമ്പത്ത് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഹരിപ്പാട് മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സജി ചെറിയാൻ എം.എൽ.എ മെറിറ്റ് അവാർഡ് സമ്മാനിക്കും. മികച്ച സ്കൂളുകൾക്ക് പ്രതിഭ ഹരി എം.എൽ.എ അവാർഡ് നൽകും. സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ആർ. നാസർ, പി. പ്രസാദ്, സി.ബി. ചന്ദ്രബാബു എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ കെ. ചന്ദ്രൻപിള്ള, ഫൗണ്ടേഷൻ പ്രസിഡന്റ് എം. സത്യപാലൻ, ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്തംഗം എസ്. സുരേഷ്, അഡ്വ. എം.എം. അനസ് അലി, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കുമാർ എന്നിവർ പങ്കെടുത്തു.

English summary
cbc warrier foundations best trade union worker award for the memory of haripad former mla cbc warrier got to citu leader k n raveendranath
topbanner

More News from this section

Subscribe by Email